Header Ads

  • Breaking News

    കണ്ണൂരിൽ രണ്ട് തൊഴിൽ മേളകൾ; അയ്യായിരത്തിലേറെ പേർക്ക് തൊഴിൽ നൽകാൻ പദ്ധതി

    മേളകൾ ജനുവരി 13, 14 കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജിൽ, രജിസ്‌ട്രേഷൻ തുടങ്ങി

    കണ്ണൂർ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാർഥികൾക്ക് തൊഴിൽ കണ്ടെത്തി നൽകുന്നതിനുള്ള പദ്ധതിയുമായി രണ്ട് മെഗാ ജോബ് ഫെയറുകൾ ജനുവരി 13, 14 തീയതികളിൽ നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കേരള ഡെവലപ്മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെഡിസ്‌ക്), കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസ് (കെയ്സ്) എന്നിവയുമായി സഹകരിച്ചാണ് കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. ഇതിനായി രജിസ്‌ട്രേഷൻ തുടങ്ങി. നൂറിലേറെ സ്ഥാപനങ്ങൾ രണ്ട് മേളകളിലുമായി പങ്കെടുക്കും. നേരിട്ടും ഓൺലൈനായിട്ടും അഭിമുഖം നടക്കുക.

    കെഡിസ്‌ക് തൊഴിൽമേള 13ന്
    അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള കെഡിസ്‌ക് പദ്ധതിയുടെ ഭാഗമായി ജനുവരി 13ന് രാവിലെ എട്ട് മുതൽ വൈകീട്ട് ആറു മണി വരെ നടക്കുന്ന തൊഴിൽ മേളയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. http://knowledgemission.kerala.gov.inഎന്ന വെബ്സൈറ്റ് വഴി തൊഴിലുടമകൾക്കും തൊഴിൽ അന്വേഷകർക്കും രജിസ്റ്റർ ചെയ്യാം.
    രജിസ്റ്റർ ചെയ്യുന്ന തൊഴിലന്വേഷകരുടെ യോഗ്യതയ്ക്കും അഭിരുചിക്കും അനുസൃതമായി കമ്പനികൾ ഉദ്യോഗാർഥികളെ തെരഞ്ഞെടുത്താണ് അഭിമുഖത്തിന് അവസരം നൽകുക. രജിസ്റ്റർ ചെയ്യുന്നവർക്ക് ഇന്റർവ്യൂ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രാദേശിക തലത്തിൽ പരിശീലനം നൽകും. ആദ്യ തൊഴിൽ മേളയിൽ തെരഞ്ഞെടുക്കപ്പെടാത്തവർക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നൽകി അവരെ തൊഴിൽ സജ്ജരാക്കാനുള്ള പദ്ധതികളും കേരള നോളജ് ഇക്കോണമി മിഷൻ നടപ്പിലാക്കും. 18 വയസ്സ് പ്രായമുള്ളവരും പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവരുമായ ഉദ്യോഗാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. ഫോൺ: 0471-2737881

    കെയ്‌സ് തൊഴിൽ മേള 14ന്
    ജില്ല നൈപുണ്യവികസന കമ്മിറ്റി, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിന്റെ നേതൃത്വത്തിൽ ജനുവരി 14ന് നടക്കുന്ന ജോബ് ഫെയറിൽ പങ്കെടുക്കാനായി statejobportal.kerala.gov.in വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഉദ്യോഗാർഥികൾക്കായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9048778054 എന്ന നമ്പറിൽ ബന്ധപ്പെടണം.


    No comments

    Post Top Ad

    Post Bottom Ad