Header Ads

  • Breaking News

    കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

    പയ്യന്നൂര്‍: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.
    ഗുരുരമായി പരിക്കേറ്റ് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സയിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളി ഉത്തരേന്ത്യൻ സ്വദേശി ഒഹിദുള്‍ ഷെയ്ക്കാണ്(25) മരണപ്പെട്ടത്. ഏഴീലോട്ടെ കരാറുകാരൻസത്യൻ്റെ കീഴിൽ ജോലി ചെയ്തു വരികയായിരുന്നു.

    ഇക്കഴിഞ്ഞ 23ന് രാവിലെ 7.30 മണിയോടെ ദേശീയ പാതയിൽ എടാട്ട് വെച്ചാണ് അപകടം നടന്നത്.. കാൽനടയാത്രക്കാരായ ഉത്തരേന്ത്യന്‍ തൊഴിലാളികളായ ഒഹിദുള്‍ ഷെയ്ക്ക്, മൊര്‍ഫൂള്‍ ഉസൈന്‍, അകിക്ടല്‍ ഷെയ്ക്ക് എന്നിവരെ റോഡരികിലൂടെ നടന്നുപോകവേയാണ് പയ്യന്നൂരില്‍നിന്നും പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിച്ചത്. ഇന്നലെയായിരുന്നു അന്ത്യം.പയ്യന്നൂര്‍ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും പോസ്റ്റ്‌മോര്‍ട്ടം ചെയ്യു.അപകടത്തെ തുടര്‍ന്ന് സത്യന്‍ നല്‍കിയ പരാതിയില്‍ അശ്രദ്ധമായി കാറോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad