Header Ads

  • Breaking News

    ആക്രിക്കാരനെ ലോറി ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയി


    പയ്യന്നൂര്‍: ടൗണിലും പരിസര പ്രദേശങ്ങളിലുംപ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ ഇടിച്ചിട്ട ലോറി നിർത്താതെ പോയി. നിസാര പരിക്കുകളോടെ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.
    ഇന്നലെ ഉച്ചക്ക് 1.45 ഓടെ ദേശീയ പാതയിൽ പെരുമ്പ ശാന്തി തിയേറ്ററിന് സമീപത്തായിരുന്നു അപകടം.പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് മുച്ചക്ര സൈക്കിളിൽ വരുന്നതിനിടയിലാണ് ചെറുവത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയിടിച്ച് തെറിപ്പിച്ചത്. അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ പോവുകയായിരുന്നു. റോഡരികിൽ പ്ലാസ്റ്റിക് കുപ്പികൾ ചിതറി കിടക്കുന്നത് കണ്ട് അതുവഴി വന്ന പയ്യന്നൂരിലെ പോലീസ് ഉദ്യോഗസ്ഥരാണ് യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാവിൻ്റെ ജീവിതമാർഗമായിരുന്ന മുച്ചക്രവാഹനം പൂർണ്ണമായും തകര്‍ന്നു.

    No comments

    Post Top Ad

    Post Bottom Ad