Header Ads

  • Breaking News

    മരുമകനെ അമ്മാവൻകുത്തി പരിക്കേല്പിച്ചു


    ആലക്കോട്: അമ്മൂമ്മയെ കാണാനെത്തിയ മരുമകനെ അമ്മാവൻ കത്തി കൊണ്ട് കുത്തി.തേർത്തല്ലിപനംങ്കുറ്റി സ്വദേശി ബിനോയിയുടെ മകൻ പുത്തൻപുരയ്ക്കൽ അമൽ ബിനോയി (22)ക്കാണ് കുത്തേറ്റത്.ഇക്കഴിഞ്ഞ 24 ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.
    അമ്മൂമ്മയ്ക്ക് മരുന്ന് വാങ്ങി കൊടുക്കാനെത്തിയ അമലിനെ അമ്മാവനായ ബിനോയ് കത്തി കൊണ്ട് ഇടത് കൈക്ക് കുത്തി പരിക്കേല്പിക്കുകയായിരുന്നു.പരിക്കേറ്റ അമൽ ആശുപത്രിയിൽ ചികിത്സ തേടി.പരാതിയിൽ ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

    No comments

    Post Top Ad

    Post Bottom Ad