Header Ads

  • Breaking News

    *സിവിൽ സപ്ലൈസ് ഓഫീസുകൾ ഇ-ഓഫീസുകളായി*


    റേഷൻ കാർഡിലെ മാറ്റങ്ങൾക്കായോ പുതിയ റേഷൻ കാർഡിനായോ ഇനി സപ്ലൈ ഓഫീസുകളിൽ പോകേണ്ടതില്ല. അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് റേഷൻ കാർഡുകൾ ഡൗൺലോഡ് ചെയ്യാം. പൊതുവിതരണ വകുപ്പിന്റെ സമ്പൂർണ ഇ-ഓഫീസ് ജില്ലയായി കണ്ണൂർ മാറി.

    ജില്ലയിലെ തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ എന്നീ താലൂക്ക് സപ്ലൈ ഓഫീസുകളിലെയും കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസിലെയും ഫയൽ നീക്കം പൂർണമായും ഇനി ഇ-ഓഫീസ് സംവിധാനത്തിലായിരിക്കും.

    2022 ജനുവരിയോടെ പൊതുവിതരണവകുപ്പിനു കീഴിലെ മുഴുവൻ ഓഫീസുകളും പൂർണമായും ഇ-ഓഫീസുകളാകും. എന്നാൽ ഡിസംബർ 23-നകം തന്നെ ജില്ലയിലെ എല്ലാ സപ്ലൈ ഓഫീസുകളും ഇ ഓഫീസുകളായി മാറ്റിയതായി ജില്ലാ സിവിൽ സപ്ലൈസ് ഓഫീസറുടെ ചാർജ് വഹിക്കുന്ന കെ.രാജീവ് അറിയിച്ചു.

    ഇ-ഓഫീസ് സംവിധാനം വഴി ഫയൽനീക്കം വേഗത്തിലാക്കാനും സുതാര്യമാക്കാനും സാധിക്കും. ഡിജിറ്റൽ സിഗ്നേച്ചർ വഴി ഉദ്യോഗസ്ഥർക്ക് പരിശോധിക്കുന്നതിനും ഓഫീസ് ഫയലുകൾ സ്റ്റേറ്റ് ഡേറ്റാ സെന്ററിൽ സൂക്ഷിക്കാനും കഴിയും.

    പൊതുജനങ്ങൾക്ക് ഓഫീസിൽ വരാതെ തന്നെ അപേക്ഷയുടെയും പരാതികളുടെയും തത്‌സ്ഥിതി eoffice.kerala.gov.in എന്ന പോർട്ടലിൽ ലഭിക്കും. റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും നിലവിൽ ഓൺലൈനായി അക്ഷയ കേന്ദ്രങ്ങൾ മുഖേനയും സിറ്റിസൺ ലോഗിൻ വഴിയുമാണ് സമർപ്പിക്കേണ്ടത്. ജില്ലാ ബ്രാഞ്ച് മാനേജർ സുചിത്രയുടെ നേതൃത്വത്തിൽ എല്ലാ താലൂക്കുകളിലെയും ജീവനക്കാർക്ക് ഇതുസംബന്ധിച്ച പരിശീലനം നൽകിക്കഴിഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad