Header Ads

  • Breaking News

    പരിയാരത്ത് വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ട ബുള്ളറ്റ് ബൈക്ക് മോഷണം പോയി




    പരിയാരം: വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ട ബുള്ളറ്റ് ബൈക്ക് മോഷണം പോയി. പരിയാരം സെന്റർ പ്രതിഭ  ക്ലബ്ബിന്   പിറകിൽ താമസിക്കുന്ന റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരൻ നാരായണൻ്റെ മകൻ സുധീഷിൻ്റെ ഉടമസ്ഥതയിലുള്ള KL  59 X 1392 നമ്പർ സ്റ്റാൻഡേർഡ് ബുള്ളറ്റ് ആണ് മോഷണം പോയത്. 27-12-2021 രാത്രി എട്ട് മണിയോടെ വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ട ബൈക്ക്  ഇന്നലെ (28-12-2021) പുലർച്ചെ  കാണാതാവുകയായിരുന്നു.തുടർന്ന് പരിയാരം പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  പരിയാരം ഇൻസ്പെക്ടർ കെ.വി.ബാബുവിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

    മോഷണം പോയ ബൈക്ക് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ +91 94465 09570 എന്ന നമ്പറിലോ പോലീസ് സ്റ്റേഷനിലോ വിവരാമറിയിക്കുക. 



    No comments

    Post Top Ad

    Post Bottom Ad