ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു..!!!
രാജ്യത്ത് ഒമിക്രോണ്‍ വൈറസ് ബാധ സ്ഥീരീകരിച്ചു. കര്‍ണാടകയില്‍ രണ്ട് പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
അല്‍പ്പ സമയം മുമ്പ് വാര്‍ത്താ സമ്മേളനത്തിലൂടെ കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ഇക്കാര്യം അറിയിച്ചു. ലോകത്ത് ഇതുവരെ 29 രാജ്യങ്ങളിലായി 373 പേര്‍ക്കാണ് ഒമിക്രോണ്‍ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.
No comments
Post a Comment