Header Ads

  • Breaking News

    🔰 *പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ക്യാമ്പസിനകത്തെ പാർക്കിങ് ഇനി ഇവരുടെ നിയന്ത്രണത്തിൽ* 🔰

     *പരിയാരം* : പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ക്യാമ്പസിനകത്തെ സ്വകാര്യവാഹനങ്ങളുടെ പാർക്കിങ് നിയന്ത്രണം ഏറ്റെടുത്ത്‌ കുടുംബശ്രീ വനിതകൾ. ജില്ലാമിഷൻ നേതൃത്വത്തിൽ എട്ടുപേരാണ്‌ ആദ്യഘട്ടത്തിൽ പാർക്കിങ് സംവിധാനത്തിൽ പ്രവർത്തിക്കുക.

    മെഡിക്കൽ കോളേജും കുടുംബശ്രീ ജില്ലാ മിഷൻ കോ – ഓഡിനേറ്ററും തമ്മിലുള്ള വാർഷിക കരാർ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്‌. കടന്നപ്പള്ളി, ചെറുതാഴം, പരിയാരം പഞ്ചായത്തുകളിൽനിന്ന്‌ തെരഞ്ഞെടുത്ത വനിതകളെമാത്രം ഉൾപ്പെടുത്തിയ‌ കുടുംബശ്രീ സംരംഭ ഗ്രൂപ്പിനാണ് നടത്തിപ്പ് ചുമതല.

    ജില്ലയിൽ ആദ്യമായാണ് പാർക്കിങ് രംഗത്തേക്ക് കുടുംബശ്രീ വനിതകൾ രംഗത്തുവരുന്നത്. നാലുമണിക്കൂർ പാർക്കിങ്ങിന്‌ ഇരുചക്ര വാഹനങ്ങൾക്ക് 5 രൂപ, മൂന്നുചക്ര വാഹനങ്ങൾക്ക് 10 രൂപ, നാലുചക്ര വാഹനങ്ങൾക്ക് 20 രൂപ എന്ന രീതിയിലാണ്‌ ഫീസ് നിശ്ചയിച്ചത്. ആദ്യ ഒരാഴ്ചത്തെ പ്രവർത്തനം വിലയിരുത്തി ടീം അംഗങ്ങളുടെ എണ്ണം വിപുലപ്പെടുത്താനാണ് ജില്ലാ മിഷൻ ഉദ്ദേശിക്കുന്നതെന്ന്‌ കോ – ഓഡിനേറ്റർ ഡോ. എം സുർജിത്ത്‌ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad