Header Ads

  • Breaking News

    ശബരിമലയില്‍ പുരുഷ നേഴ്സുമാരെ ആവശ്യമുണ്ട്



    പത്തനംതിട്ട: ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ ദിവസവേതനത്തില്‍ പുരുഷ നേഴ്സുമാരെ ആവശ്യമുണ്ട്. 2022 ജനുവരി 21 വരെയാണ് സേവന കാലാവധി. ഒഴിവുകളുടെ എണ്ണം 12.

    അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന.

    താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 17ന് രാവിലെ 10.30ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് -9496437743.

    No comments

    Post Top Ad

    Post Bottom Ad