15 കാരിയെ കടന്നുപിടിച്ച ഡ്രൈവർക്കെതിരെ പോക്സോ കേസ്
തളിപ്പറമ്പ്.വീട്ടിലെബാത്റൂമിൽ പോകുകയായിരുന്ന 15 കാരിയായ വിദ്യാർത്ഥിനിയെ അയൽവാസിയായ ഡ്രൈവർ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.കഴിഞ്ഞ ദിവസം പുലർച്ചെ കുറുമാത്തൂരിലായിരുന്നു സംഭവം. പെൺകുട്ടി ബഹളം വെച്ചതോടെ വീട്ടുകാർ ഓടിയെത്തുമ്പോഴെക്കും യുവാവ് ഓടി രക്ഷപ്പെട്ടു.തുടർന്ന് പെൺകുട്ടി ബന്ധുക്കൾക്കൊപ്പം തളിപ്പറമ്പ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം അയൽവാസിയായ 25 കാരനെതിരെ കേസെടുത്തു. തളിപ്പറമ്പ സ്റ്റേഷൻ ഇൻസ്പെക്ടർ ഏ.വി.ദിനേശിൻ്റെ നേതൃത്വത്തിൽ കേസന്വേഷണം തുടങ്ങി.
No comments
Post a Comment