Header Ads

  • Breaking News

    ⭕ *പരിയാരം ഔഷധിയിൽ ഒരുലക്ഷം ഔഷധച്ചെടികൾ ഒരുങ്ങുന്നു*


    പരിയാരം: ഔഷധിയുടെ പരിയാരം സെൻററിൽ ഒരുലക്ഷം ഔഷധച്ചെടികൾ ഒരുങ്ങുന്നു.
    സംസ്ഥാന മെഡിസിനൽ പ്ലാന്റ് ബോർഡിന്റെ സഹായത്തോടെയാണ് ഔഷധസസ്യച്ചെടികൾ ഉത്‌പാദിച്ചത്. ഇവ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഔഷധി. ആദ്യ ഘട്ടം എന്ന നിലയിൽ ഇലവഗം (കറവപ്പട്ട), വേപ്പ്, അശോകം, ഞാവൽ തുടങ്ങിയ തൈകൾ വിതരണത്തിനു തയ്യാറായിട്ടുള്ളത്. അന്യംനിന്നുപോകുന്ന ഔഷധസസ്യങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഔഷധി ഈ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. തൈകൾ 20 രൂപ പ്രകാരം ആവശ്യമുള്ളവർക്ക് ലഭിക്കും.
     

    No comments

    Post Top Ad

    Post Bottom Ad