*🔋🔋ബാറ്ററി മോഷണം; കൂട്ടുപ്രതിയും അറസ്റ്റില്‍🔋🔋
*തളിപ്പറമ്പ്:-* ബാറ്ററി മോഷണക്കേസില്‍ കൂട്ടുപ്രതിയും അറസ്റ്റിലായി. പുളിമ്ബറമ്ബ് സ്വദേശി എം.പി. നൗഫലിനെയാണ് തളിപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്.നേരത്തെ അറസ്റ്റിലായിരുന്ന പ്രതി അബ്ദുറഹ്മാനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. മാങ്ങാട്ടുപറമ്ബ് എന്‍ജിനീയറിങ് കോളജിലെ സോളാര്‍ ലൈറ്റിന്‍െറ ബാറ്ററി മോഷ്ടിക്കുമ്ബോഴാണ് ജീവനക്കാര്‍ അബ്ദുറഹ്മാനെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. വിശദമായ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെ നാല് കേസുകളില്‍ ഇയാള്‍ റിമാന്‍ഡിലായി. തളിപ്പറമ്ബ് എസ്.ഐ പി.സി.
സഞ്ജയ് കുമാര്‍ നല്‍കിയ അപേക്ഷയില്‍ കോടതി അഞ്ച് ദിവസത്തേക്ക് പ്രതിയെ പൊലീസ് കസ്റ്റഡില്‍ വിടുകയായിരുന്നു. പിന്നീട് അബ്ദുറഹ്മാന്‍െറ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടാളിയായ നൗഫലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ പലയിടങ്ങളില്‍നിന്നായി മോഷ്ടിക്കുന്ന ബാറ്ററികള്‍ 1000 രൂപക്കാണ് ആക്രി വ്യാപാരികള്‍ക്ക് വില്‍പന നടത്തിയിരുന്നത്. എന്നാല്‍, 30,000 രൂപയോളം വിലയുള്ള ഈ ബാറ്ററികളില്‍നിന്ന് ലാഭമുണ്ടാക്കിയത് ആക്രി വ്യാപാരികളാണെന്നാണ് പൊലീസ് പറയുന്നത്. ഇവരെയും അടുത്ത ദിവസങ്ങളില്‍ ചോദ്യംചെയ്യും. തളിപ്പറമ്ബ് നഗരസഭയില്‍ മാത്രം നൂറിലധികം ബാറ്ററികള്‍ മോഷണംപോയതായി സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി. ആന്തൂര്‍, പട്ടുവം, കുറുമാത്തൂര്‍ പ്രദേശങ്ങളില്‍നിന്ന് സമാന പരാതികള്‍ വന്നതോടെ പൊലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി.
No comments
Post a Comment