കണ്ണൂർ (പരിയാരം) ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ കാത്ത് ലാബ്, എച്ച് ഡി എസ് ഫാർമസി ,എ ആർ ടി ക്ലിനിക് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു


പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പുതിയ കാത്ത് ലാബ്,  ന്യായവില മെഡിക്കൽ ഷോപ്പ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു. അഞ്ചര കോടി രൂപ ചെലവിട്ടാണ് ആധുനിക രീതിയിലുള്ള കാത്ത്  ലാബ് പൂർത്തിയാക്കിയത്. മൂന്നാമത്തെ കാത്ത് ലാബും കൂടിയാണിത്.  ആശുപത്രി വികസന സൊസൈറ്റിയുടെ ന്യായവില ഷോപ്പിൽ നിന്ന് മാർക്കറ്റിൽ  ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ മരുന്നുകൾ ലഭ്യമാകും. 
കാഷ്വാലിറ്റിക്ക് സമീപത്തായാണ് ഫാർമസി.
എം.വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. 
മുൻ എം. എൽ.എ ടി.വി. രാജേഷ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ജോയിന്റ് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അജയകുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments