Header Ads

  • Breaking News

    നസീറിന്റെ പെൺവാണിഭ കേന്ദ്രത്തിലേക്ക് യുവതികളെയും ഇടപാടുകാരെയും എത്തിക്കുന്നത് സീനത്ത്

     


    കോ​ഴി​ക്കോ​ട്​: 

    കോഴിക്കോട്​​ നഗ​ര​ത്തി​ൽ പെ​ൺ​വാ​ണി​ഭം ന​ട​ത്തി​യ​ അ​ഞ്ചം​ഗ സം​ഘം അ​റ​സ്​​റ്റി​ൽ. മൂ​ന്ന്​ സ്​​ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ​യാ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വീ​ട്​ വാ​ട​ക​ക്കെ​ടു​ത്ത്​ സ്ത്രീകളെ ഇടപാടുകാർക്ക് നൽകിയിരുന്ന അഞ്ചം​ഗ സംഘമാണ് അറസ്റ്റിലായത്. ഇരകളായ രണ്ട് യുവതികളെയും ഇവിടെ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.


    ന​ട​ത്തി​പ്പു​കാ​ര​നാ​യ ത​ല​ക്കു​ള​ത്തൂ​ർ സ്വ​ദേ​ശി കെ. ​ന​സീ​ർ (46) , സ​ഹാ​യി കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി വി​നോ​ദ്‌​രാ​ജ് (42), ഏ​ജ​ൻ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഞ്ചേ​രി സ്വ​ദേ​ശി സീ​ന​ത്ത് (51), ഇ​ട​പാ​ടു​കാ​രാ​യ രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി അ​ൻ​വ​ർ (23), താ​മ​ര​ശ്ശേ​രി ത​ച്ചം​പൊ​യി​ൽ സ്വ​ദേ​ശി സി​റാ​ജു​ദ്ദീ​ൻ (32) എ​ന്നി​വ​രു​ടെ അ​റ​സ്​​റ്റാ​ണ്​ പൊ​ലീ​സ്​​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​റ്റു ര​ണ്ടു​പേ​ർ ഇ​ര​ക​ളാ​​ണെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്.


    കെ നസീർ എന്നയാൾ വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യ കേന്ദ്രം നടത്തുന്നുവെന്ന് മെഡിക്കല്‍ കോളേജ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടൂളി മുതിരക്കാല പറമ്പ് വീട്ടില്‍ നടത്തിയ റെയ്ഡിലാണ്‌ പ്രതികള്‍ പിടിയിലായത്. മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ എം എല്‍ ബെന്നിലാലു, എസ്‌ഐ ജോബി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

    No comments

    Post Top Ad

    Post Bottom Ad