Type Here to Get Search Results !

ഡോക്ടറെ കാണാനെത്തിയ യുവതിയെ അടിവസ്ത്രം വരെ അഴിച്ചു മാറ്റി പീഡിപ്പിക്കാൻ ശ്രമം, മലപ്പുറത്ത് ഡോക്ടർക്കെതിരെ പരാതി

 

മലപ്പുറം: 

മലപ്പുറത്തെ പ്രമുഖ ആശുപത്രിയില്‍ പരിശോധനക്കെത്തിയ 21കാരിയെ ഓര്‍ത്തോ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. രോഗിയുടെ അടിവസ്ത്രം വരെ പൂര്‍ണ്ണമായും അഴിച്ചു മാറ്റിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. യുവതിയുടെ രഹസ്യ ഭാഗത്തു പത്ത് മിനിട്ടോളം പുരുഷ ഡോക്ടര്‍ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചൂ എന്നാണ് പരാതിയില്‍ പറയുന്നത്. രോഗി എതിര്‍ത്തിട്ടും പരിശോധന തുടര്‍ന്നു.



ലൈംഗിക പീഡനത്തിനു എതിരെ പരാതി നല്‍കിയിട്ടും പൊലീസില്‍ അറിയിക്കാതെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമം ഹോസ്പിറ്റല്‍ മാനേജ്മെന്റ് നടത്തുന്നതായും പരാതിയില്‍ പറയുന്നു. യുവതി രക്ഷിതാക്കളോടൊപ്പമാണ് വയറു വേദനക്കും പുറംവേദനക്കും ചികിത്സ തേടി ആശുപത്രിയിലെത്തിയത്. വയറുവേദന കാണിക്കാനായി ആദ്യം ലേഡി ഗൈനക്കോളജി ഡോക്ടറുടെ അടുത്തെത്തിയെങ്കിലും പുറം വേദനയെ തുടർന്ന് ഇതെ ആശുപത്രിയിലെ തന്നെ ഓര്‍ത്തോ ഡോക്ടറെ കാണിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കണ്‍ള്‍ട്ടിങ് റൂമില്‍ എത്തിയപ്പോള്‍ ഓര്‍ത്തോ ഡോക്ടര്‍ രക്ഷിതാക്കളെ പുറത്താക്കി വാതില്‍ കുറ്റിയിട്ടു പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു .


അതേസമയം കേസ് ഒതുക്കി തീര്‍ക്കാന്‍ ഉന്നത രാഷ്ട്രീയതലത്തില്‍ ശ്രമവും നടക്കുന്നുണ്ട്. പരാതി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കാനും നീക്കമുണ്ട്. രഹസ്യ മൊഴി എടുക്കുന്നതോടെ ഡോക്ടറുടെ അറസ്റ്റ് ഉടന്‍ നടന്നേക്കുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാരിയും ബന്ധുക്കളും. മാസങ്ങള്‍ക്ക് മുമ്പ് ഇതെ അസുഖത്തിനു 20 വയസ്സായ മറ്റൊരു വനിതാ രോഗിയെ പരിശോധിച്ച ഇതെ ഡോക്ടര്‍ക്ക് വനിതാ രോഗിയില്‍ നിന്നും ബന്ധുകളില്‍ നിന്നും അടിയേറ്റിരുന്നു.


തുടര്‍ന്ന് ഡോക്ടറെകൊണ്ട് മാപ്പ് പറയിപ്പിച്ച്‌ ആശുപത്രി മാനേജ്മെന്റ് സംരക്ഷിച്ച്‌ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. ഐ.എം.എ. മലപ്പുറം ജില്ലാ ചാപ്റ്ററും കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.