അംഗീകാരത്തിന്റെ നിറവിലാണ് മട്ടന്നൂർ കാഞ്ഞിലേരിയുടെ തീർത്ഥ

മട്ടന്നൂർ :
സാമൂഹ്യ നവോത്ഥാനത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ ഉയർന്ന  ഇന്നലകളുടെ ചിതലരിക്കാത്ത ഓർമ്മകളിൽ നിന്ന് നമുക്ക് മുമ്പേ കടന്നു പോയവർ കൊളുത്തിയ സാംസ്ക്കാരിക ബോധത്തിന്റെയും, അക്ഷരജ്ഞാനത്തിന്റെയും നിറദീപങ്ങൾ അണയാതെ കാത്തു സൂക്ഷിക്കുകയാണ് കലശഗിരിയെന്ന കാഞ്ഞിലേരിയുടെ മടിത്തട്ടിൽ വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ പ്രവർത്തനത്തിലൂടെ ഒരു നാടിന്റെ ഹൃദയതുടിപ്പുകൾ ഏറ്റുവാങ്ങിയ തീർത്ഥ എന്ന വിദ്യാർത്ഥിനി....

2020-21 വർഷത്തിൽ സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് വളണ്ടിയർമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് തീർത്ഥ. കണ്ണൂർ ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത ഏക വളണ്ടിയർ കൂടിയാണ്. ഇതോടൊപ്പം കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ നിന്ന് മികച്ച എൻ.എസ്.എസ് വളണ്ടിയറായും തിരഞ്ഞെടുക്കപ്പെട്ട് യുനിവേഴ്സിറ്റി പ്രോ-വൈസ് ചാൻസിലറിൽ നിന്ന് പുരസ്ക്കാരവും, സർട്ടിഫിക്കറ്റും ഏറ്റുവാങ്ങിയ സന്തോഷത്തിലാണ് ഇപ്പോൾ തീർത്ഥ...
സാമൂഹ്യപ്രവർത്തന രംഗത്തും, കോവിഡ് കാല പ്രവർത്തനങ്ങളിലും ഏർപ്പെട്ട സജീവ പങ്കാളിത്തമാണ് ഈ നേട്ടം കൈവരിക്കാൻ വഴിയൊരുക്കിയത് .
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാവിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ തീർത്ഥ ഇപ്പോൾ ഇരിട്ടി എം.ജി കോളേജിൽ ബി.എസ്.സി. ഫിസിക്സ് അവസാന വർഷ വിദ്യാത്ഥിനിയാണ്. കണ്ണൂർ വിമാനത്താവളത്തിൻ ഇൻഡിഗോ എയർലൈൻസ് ജീവനക്കാരനായ എൻ.ബാബുവിന്റെയും, നിർമ്മല ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക കെ. ശോഭയുടെയും മകളാണ്  'ഗോവിന്ദ്''വീട്ടിൽ താമസിക്കുന്ന തീർത്ഥ ...

പഠനത്തോടോപ്പം സാമൂഹ്യ പ്രതിബദ്ധതയും, സാമൂഹ്യ സേവനവും ഹൃദയത്തോട് ചേർക്കുമ്പോഴാണ് വിദ്യാർത്ഥി ജീവിതം സഫലമാകുന്നതെന്ന് ഈ കുരുന്നു പ്രതിഭ തെളിയിക്കുന്നു.
ഇത്തരം അംഗീകാരങ്ങൾ ഓരോരുത്തരേയും തേടിവരുമ്പോൾ അവർ കൂടുതൽ കർമ്മനിരതരാവുന്നു.
ചരിത്രത്തിൽ അടയാളപ്പെടുത്തുന്നു .ഇവിടെ തീർത്ഥ തന്റെ ജീവിതയാത്ര ആരംഭിച്ച് ഒരോ പടവുകളും കീഴടക്കുമ്പോൾ ഈ നാടിന്റെ ആശീർവാദമുണ്ടാവും.. സ്നേഹ സ്വാന്തനമുണ്ടാവും.....
പരുപരുത്ത ജീവിതയാത്രയിലൂടെ സഞ്ചരിക്കുമ്പോൾ കാലിടറാതിരിക്കാൻ, ശക്തിപകരാൻ ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ ആർജ്ജിച്ചെടുത്ത ശക്തിയും,കരുത്തും, മനോബലവും ഉർജ്ജമാവട്ടെ !!
സംസ്ഥാനതലത്തിൽ നേടിയെടുത്ത അവാർഡും, പുരസ്ക്കാരവും സ്വീകരിക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തീർത്ഥയ്ക്ക് എല്ലാ ആശംസകളും...

0/Post a Comment/Comments