Header Ads

  • Breaking News

    തളിപ്പറബിൽ വീട്ടിൽ കയറി അക്രമം; ഒരാളെ അറസ്റ്റുചെയ്തു

    തളിപ്പറമ്പ്: പുളിമ്പറമ്പ് തോട്ടാറമ്പിലെ വീട്ടിൽ കയറി ജസ്റ്റിൻ ലോറൻസിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചെന്ന കേസിൽ പോലീസ് വെള്ളിക്കീൽ റോഡിലെ എം.നിതീഷ് രവിയെ (27) അറസ്റ്റുചെയ്തു. മുട്ടത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. നവംബർ ഒന്നിന് പുലർച്ചെയാണ് ഒരുസംഘം അക്രമം നടത്തിയത്. നാലുപേർ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. പയ്യന്നൂർ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad