Header Ads

  • Breaking News

    ആറളത്ത് സ്‌കൂളിൽ നിന്ന് ബോംബുകൾ കണ്ടെത്തി


    കണ്ണൂർ ആറളത്ത് സ്‌കൂളിൽ നിന്ന് ബോംബുകൾ കണ്ടെത്തി. രണ്ട് നാടൻ ബോംബുകളാണ് കണ്ടെത്തിയത്. സ്‌കൂൾ ശുചീകരണത്തിനിടെയാണ് ശൗചാലയത്തിൽ നിന്ന് ബോംബുകൾ കണ്ടെത്തിയത്.

    ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ശുചീകരണ തൊഴിലാളികളാണ് ബോംബുകൾ കണ്ടത്. ഉമിക്കരികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. കുപ്പിച്ചില്ലുകൾ, ആണി ഉൾപ്പെടെയുള്ള വസ്തുക്കളും ഇതോടൊപ്പം കണ്ടെത്തി. തുടർന്ന് ശുചീകരണ തൊഴിലാളികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും പൊലീസും ചേർന്ന് ബോംബുകൾ നിർവീര്യമാക്കി.


    No comments

    Post Top Ad

    Post Bottom Ad