Header Ads

  • Breaking News

    ജില്ലയില്‍ 744 പേര്‍ക്ക് കൂടി കൊവിഡ്; 721 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ



    ജില്ലയില്‍ വെള്ളിയാഴ്ച (01/10/2021) 744 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 721 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: 11.46%

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 51
    ആന്തൂര്‍ നഗരസഭ 8
    ഇരിട്ടി നഗരസഭ 14
    കൂത്തുപറമ്പ് നഗരസഭ 7
    മട്ടന്നൂര്‍ നഗരസഭ 18
    പാനൂര്‍ നഗരസഭ 13
    പയ്യന്നൂര്‍ നഗരസഭ 27
    ശ്രീകണ്ഠാപുരം നഗരസഭ 16
    തളിപ്പറമ്പ് നഗരസഭ 5
    തലശ്ശേരി നഗരസഭ 27
    ആലക്കോട് 15
    അഞ്ചരക്കണ്ടി 6
    ആറളം 2
    അയ്യന്‍കുന്ന് 5
    അഴീക്കോട് 17
    ചപ്പാരപ്പടവ് 11
    ചെമ്പിലോട് 15
    ചെങ്ങളായി 3
    ചെറുകുന്ന് 6
    ചെറുപുഴ 10
    ചെറുതാഴം 15
    ചിറക്കല്‍ 13
    ചിറ്റാരിപ്പറമ്പ് 9
    ചൊക്ലി 2
    ധര്‍മ്മടം 5
    എരമം കുറ്റൂര്‍ 15
    എരഞ്ഞോളി 3
    എരുവേശ്ശി 10
    ഏഴോം 15
    ഇരിക്കൂര്‍ 3
    കടമ്പൂര്‍ 7
    കടന്നപ്പള്ളി പാണപ്പുഴ 4
    കതിരൂര്‍ 9
    കല്യാശ്ശേരി 1
    കണിച്ചാര്‍ 13
    കാങ്കോല്‍ ആലപ്പടമ്പ 9
    കണ്ണപുരം 10
    കരിവെള്ളൂര്‍ പെരളം 6
    കീഴല്ലൂര്‍ 12
    കേളകം 4
    കൊളച്ചേരി 1
    കോളയാട് 7
    കൂടാളി 9
    കോട്ടയം മലബാര്‍ 3
    കൊട്ടിയൂര്‍ 14
    കുഞ്ഞിമംഗലം 10
    കുന്നോത്തുപറമ്പ് 7
    കുറുമാത്തൂര്‍ 6
    കുറ്റിയാട്ടൂര്‍ 3
    മാടായി 8
    മലപ്പട്ടം 2
    മാലൂര്‍ 11
    മാങ്ങാട്ടിടം 11
    മാട്ടൂല്‍ 4
    മയ്യില്‍ 9
    മൊകേരി 5
    മുണ്ടേരി 6
    മുഴക്കുന്ന് 5
    മുഴപ്പിലങ്ങാട് 1
    നടുവില്‍ 11
    നാറാത്ത് 3
    ന്യൂമാഹി 3
    പടിയൂര്‍ 10
    പന്ന്യന്നൂര്‍ 3
    പാപ്പിനിശ്ശേരി 13
    പരിയാരം 6
    പാട്യം 9
    പട്ടുവം 3
    പായം 7
    പയ്യാവൂര്‍ 13
    പെരളശ്ശേരി 8
    പേരാവൂര്‍ 11
    പെരിങ്ങോം-വയക്കര 3
    പിണറായി 16
    രാമന്തളി 3
    തില്ലങ്കേരി 4
    തൃപ്പങ്ങോട്ടൂര്‍ 6
    ഉദയഗിരി 2
    ഉളിക്കല്‍ 5
    വളപട്ടണം 2
    വേങ്ങാട് 12
    കാസര്‍ഗോഡ് 3
    കൊല്ലം 1
    കോഴിക്കോട് 1

    ഇതര സംസ്ഥാനം

    പാനൂര്‍ നഗരസഭ 1
    ചിറക്കല്‍ 1
    കോളയാട് 1
    പായം 1

    വിദേശത്തുനിന്നും വന്നവര്‍

    മട്ടന്നൂര്‍ നഗരസഭ 1
    പയ്യന്നൂര്‍ നഗരസഭ 1
    പയ്യാവൂര്‍ 1

    ആരോഗ്യ പ്രവര്‍ത്തകര്‍

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
    ഇരിട്ടി നഗരസഭ 1
    മട്ടന്നൂര്‍ നഗരസഭ 1
    ആലക്കോട് 1
    അഞ്ചരക്കണ്ടി 1
    അഴീക്കോട് 1
    ചെറുതാഴം 1
    എരമം കുറ്റൂര്‍ 1
    കതിരൂര്‍ 1
    കണ്ണപുരം 1
    മൊകേരി 1
    പടിയൂര്‍ 1
    പയ്യാവൂര്‍ 1
    പേരാവൂര്‍ 1
    പിണറായി 1

    രോഗമുക്തി 935 പേര്‍ക്ക്

    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 260856 ആയി. ഇവരില്‍ 935 പേര്‍ വെള്ളിയാഴ്ച (01/10/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 252447 ആയി. 1739 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5278 പേര്‍ ചികിത്സയിലാണ്.

    വീടുകളില്‍ ചികിത്സയിലുള്ളത് 4726 പേര്‍

    ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4726 പേര്‍ വീടുകളിലും ബാക്കി 552 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

    നിരീക്ഷണത്തില്‍ 27281 പേര്‍

    കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 27281 പേരാണ്. ഇതില്‍ 26758 പേര്‍ വീടുകളിലും 523 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

    പരിശോധന

    ജില്ലയില്‍ നിന്ന് ഇതുവരെ 2002038 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2001326 എണ്ണത്തിന്റെ ഫലം വന്നു. 712 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    പരിയാരം ഗവ.ആയുർവേദ കോളേജിൽ സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രിയിൽ ഒ.പി തുറന്നു

    പേ വാർഡ് സമുച്ചയത്തിൻ്റെ നിർമ്മാണം തുടങ്ങി

    പരിയാരം ഗവ.ആയുർവേദ കോളേജിൽ സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രിയിൽ ഒ.പി പ്രവർത്തനോദ്ഘാടനവും പേ വാർഡ് സമുച്ചയത്തിൻ്റെ നിർമ്മാണോദ്ഘാടനവും എം വിജിൻ എം എൽ എ നിർവ്വഹിച്ചു.

    പതിനാലര കോടിയോളം രൂപ ചെലവിൽ അത്യന്താധുനിക സൗകര്യങ്ങളോടെയാണ് പരിയാരം ഗവ. ആയുർവേദ കോളേജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവർത്തനം തുടങ്ങിയത്.

    സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യരക്ഷ, ഗർഭിണീ പരിചരണം, പ്രസവാനന്തര ശുശ്രൂഷകൾ, ശിശു പരി ചരണം തുടങ്ങിയ മേഖലകളിൽ ആയുർവേദത്തോടൊപ്പം ആധുനിക സൗകര്യങ്ങളും ഇഴചേർത്തുകൊണ്ട് സ്ത്രീകൾക്കും കുട്ടികൾക്കും മികച്ച സേവനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

    നാല് നിലകളിലായി സജ്ജീകരിച്ച ആശുപത്രിയിൽ സ്ത്രീരോഗ-ശിശുരോഗ വിഭാഗങ്ങൾക്കുള്ള പ്രത്യേക ഒ. പികൾ, ജനറൽ വാർഡ് , പേ വാർഡ് , ലേബർ റൂം, പ്രസവാനന്തര ചികിത്സാ മുറികൾ, ഫിസിയോ തെറാപ്പി -പഞ്ചകർമ്മ മുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ആശുപത്രി പ്രവർത്തന ക്ഷമമാക്കാൻ ഇരുപത്തിരണ്ട് സ്ഥിരം തസ്തികകളും പതിനഞ്ച് താല്കാലിക തസ്തികകളും സർക്കാർ മുമ്പുതന്നെ  അനുവദിച്ചിരുന്നു.

    സ്ത്രീകളുടെ ഗർഭാശയ സംബന്ധമായ അസുഖങ്ങൾ, ആർത്തവ ക്രമക്കേടുകൾ, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങൾക്കും കുട്ടികളുടെ വളർച്ചാ വൈകല്യങ്ങൾ, പഠന വൈകല്യങ്ങൾ, ശ്വസന രോഗങ്ങൾ, ചർമ്മ രോഗങ്ങൾ, ഓട്ടിസം, സെറബ്രൽ പാൾസി തുടങ്ങിയ പ്രശ്നങ്ങൾക്കും അലോപ്പതി – ആയുർവേദ വിഭാഗങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ ഇവിടെ ചികിത്സ നൽകും. ആയുർവേദ ഡോക്ടർമാർ കൂടാതെ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യൻ, അനസ്തെറ്റിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്  എന്നിവരുടെ സേവനവും ലഭിക്കും. അൾട്രാസൗണ്ട് സ്കാനിങ്ങ് , കോൾപ്പോസ്കോപ്പി തുടങ്ങിയ ആധുനിക പരിശോധനാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
    ആയുർവേദ വൈദ്യ വിദ്യാർഥികൾക്കും ഹൗസ് സർജന്മാർക്കും പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾക്കും പഠനത്തിനും ഗവേഷണത്തിനും പരിശീലനത്തിനുമുള്ള മികച്ച അവസരമാണ് ഇതുവഴി തുറക്കപ്പെടുക.

    പേ വാർഡ് സമുച്ചയത്തിന് സർക്കാർ 1.9 കോടി കോടി രൂപയാണ് അനുവദിച്ചത്.15 മുറികളും 21 കിടക്കയും ഇവിടെ ഒരുക്കും.

    ചടങ്ങിൽ പ്രിൻസിപ്പൽ ഡോ സി സിന്ധു അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ടി വി രാജേഷ് വിശിഷ്ടാതിഥിയായി. കന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വി എ കോമളവള്ളി,
    ആയുർവേദ കോളേജ് സൂപ്രണ്ട് ഡോ.എസ് ഗോപകുമാർ, കൗമാര ഭൃത്യ വിഭാഗം മേധാവി ഡോ.റോഷ്നി,ഡോ ഇന്ദു കല, ആശുപത്രി വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.


    No comments

    Post Top Ad

    Post Bottom Ad