Header Ads

  • Breaking News

    മന്ത്രി ശ്രീ.എം.വി.ഗോവിന്ദൻ ഒക്ടോബർ 30 ന് ഏഴോത്ത്..


    ഹരിത കർമ്മ സേന ഡിജിറ്റലൈസേഷൻ ബ്ലോക്ക് തല ഉദ്ഘാടനം ഏഴോം പഞ്ചായത്തിൽ വെച്ച് ഒക്ടോബർ 30 ന് രാവിലെ 10 .30 ന്  ബഹു: എക്‌സൈസ്‌ - തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും .  നെരുവമ്പ്രം പി.കെ.നാരായണൻ മാസ്റ്റർ ഓഡിറ്റോറിയത്തിൽ വെച്ചാണ് ഉദ്ഘാടനം നടക്കുന്നത്.  പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരണം 22 -10 -21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഏഴോം ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നു.

    കല്യാശ്ശേരി ബ്ലോക്ക് ഡവലപ്‌മെന്റ്‌ ഓഫീസർ ശ്രീ.ഫൈസൽ സ്വാഗതം പറഞ്ഞു ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു സംഘാടക സമിതി യോഗം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.പി. ഷാജിർ ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേനയുടെ   ഡിജിറ്റലൈസേഷന്റെ ഭാഗമായി തയ്യാറാക്കിയ ആപ്പിനെ കുറിച്ച് ശ്രീ.ഫഹദ്  വിശദീകരിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഡി.വിമല   ആസൂത്രണ സമിതി അംഗം ശ്രീ പി. നാരായണൻകുട്ടി മാസ്റ്റർ എന്നിവരും സംസാരിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ  ഗീത നന്ദി പ്രകാശിപ്പിച്ചു..


    സംഘാടക സമിതി അംഗങ്ങളുടെ വിവരങ്ങൾ


    ചെയർമാൻ

    ശ്രീ.പി.പി.ഷാജിർ...പ്രസിഡണ്ട് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്.


    വൈസ് ചെയർമാൻ

    ശ്രീമതി.ഡി.വിമല - വൈസ് പ്രസിഡണ്ട് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്.

    ശ്രീ.സി.വി.കുഞ്ഞിരാമൻ.

    ശ്രീ.സി.ഒ .പ്രഭാകരൻ.


    കൺവീനർ 

    ശ്രീ.പി.ഗോവിന്ദൻ, പ്രസിഡണ്ട് ഏഴോം ഗ്രാമപഞ്ചായത്ത്


    ജോ:കൺവീനർ 

    ശ്രീമതി.കെ.എൻ.ഗീത.

    ശ്രീ.കെ.വി.സന്തോഷ് 

    ശ്രീ.കെ.സന്ദീപ്.

    ശ്രീ.ടി.കുഞ്ഞിരാമൻ.


    എക്സിക്യൂട്ടീവ് അംഗങ്ങൾ

    ശ്രീ.കെ.പി.മോഹനൻ

    ശ്രീ.പി.നാരായണൻകുട്ടി മാസ്റ്റർ 

    ശ്രീ.കെ.പി.അനിൽകുമാർ 

    ശ്രീമതി.പി.സുലോചന 

    ശ്രീ.പി.കെ.വിശ്വനാഥൻ മാസ്റ്റർ

    ശ്രീ.സുദാജ് .എ

    ശ്രീ.പ്രവീൺ രുഗ്മ.

    ശ്രീ.ഇ.വേണു 

    ശ്രീ.മുഹമ്മദ് റഫീഖ് 

    ശ്രീ.കെ.വി.എം.ജാഫർ 

    ശ്രീമതി.കെ.ലളിത 

    ശ്രീമതി.രേഷ്‌മ വരാഹൻ 

    ശ്രീ.ടി.പി.രാജൻ 

    ശ്രീ.പി.വി.രമേഷ് ബാബു 

    No comments

    Post Top Ad

    Post Bottom Ad