കാസർകോട്:
പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും 60,000 രൂപ പിഴയും വിധിച്ചു. കാഞ്ഞിരപ്പൊയിൽ മുണ്ടോട്ട് സ്വദേശി എ.രമേശൻ എന്ന ചിമ്മിണി രമേശനെ (42)യാണ് കാസർകോട് പോക്സോ കോടതി ജഡ്ജി എ.വി.ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒന്നരവർഷം കൂടി തടവനുഭവിക്കണം. 2013 ഡിസംബർ 15-ന് മടിക്കൈ കോതോട്ട്പാറയിലായിരുന്നു സംഭവം. പ്രോസിക്യൂഷനുവേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി. എസ്.എം.എസ്. ഡിവൈ.എസ്.പി.യായിരുന്ന ഹരിശ്ചന്ദ്ര നായിക്കാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.