ഷവോമിയുടെ പുതിയ എംഐ ബാൻഡ് 6 വിപണിയിൽ അവതരിപ്പിച്ചു. എംഐ ബാൻഡ് 6ന് 1.56 ഇഞ്ച് അമോലെഡ് പാനലും 152×486 പിക്ചർ സ്ക്രീൻ റസല്യൂഷനും 2.5 ഡിസ്പ്ലേ കർവ്ഡ് ഗ്ലാസും ഉണ്ട്. ഓട്ടം, നടത്തം, ട്രെഡ്മിൽ റണ്ണിംഗ്, ഔട്ട്ഡോർ സൈക്ലിങ്, എന്നിവ പോലുള്ള 30 സ്പോർട്സ് മോഡുകളെ എംഐ ബാൻഡ് 6 സപ്പോർട്ട് ചെയ്യുന്നു.
ഓൺ ബോർഡ് സെൻസറുകളിൽ 24/7 ഹാർട്ട്റേറ്റ് മോണിറ്റർ സെൻസർ, Spo2 സെൻസർ, സ്ലീപ് ട്രാക്കർ ആർഇഎം സ്‌ട്രെസ് മോണിറ്റർ എന്നിവയും ഉൾപ്പെടുന്നു.
എംഐ ബാൻഡ് 6 സ്റ്റാൻഡേർഡ് എഡിഷന് 229 യുവാൻ (ഏകദേശം 2550 രൂപ) എൽഎഫ്സി മോഡൽ 279 യുവാൻ (ഏകദേശം 3000 രൂപ) എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് വിപണിയിൽ വരുന്നത്. എംഐ ബാൻഡ് 6ന് ഇന്ത്യയിൽ 3000 രൂപയിൽ താഴെ വരുമെന്നാണ് സൂചന.