Join Our Whats App Group

ചുവന്ന ചുണ്ടുകൾ ലഭിക്കാൻ ഇതാ ചില പൊടിക്കെെകൾ

 


ചുവന്ന ചുണ്ടുകൾ ആരാണ് ആ​ഗ്രഹിക്കാത്തത്. ഇനി മുതൽ ലിപ്സ്റ്റിക് ഇട്ടു ചുണ്ടുകൾ ചുമപ്പിക്കേണ്ട. പകരം വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകളെ കുറിച്ചറിയാം.

പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക് ആണ് ബീറ്റ്‌റൂട്ട് എന്നറിയാമോ? ബീറ്റ്‌റൂട്ട് വാങ്ങി ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്തു കഴിയുമ്പോൾ ഈ കഷ്ണം എടുത്തു വെറുതെ ചുണ്ടിൽ ഉരസുക. ചുണ്ടുകൾക്ക് ആകർഷകത്വം കൂടാനും നിറം വർദ്ധിക്കാനും ഇത് സഹായിക്കും.

ഇരുണ്ട നിറമുള്ള ചുണ്ടുകൾക്ക് വെള്ളരിക്കാ ജ്യൂസ് ഏറ്റവും മികച്ച പരിഹാരമാണ്. വെള്ളരിക്കയുടെ നീര് ചുണ്ടുകളിൽ തേച്ച് പിടിപ്പിച്ചു ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയുക.

നാരങ്ങാ നീരും തേനും തുല്യ അളവിൽ എടുക്കുക .നാരങ്ങാ നീരിനു ചുണ്ടിലെ അഴുക്കുകൾ കളയാനുള്ള കഴിവുണ്ട്, തേൻ മൃദു ആക്കുകയും ചെയ്യും. ഇവ രണ്ടും ഒന്നിച്ചെടുത്തു ചുണ്ടുകളിൽ തേച്ച് പിടിപ്പിച്ചതിന് ഒരു മണിക്കൂറിന് ശേഷം നനഞ്ഞ തുണി കൊണ്ട് ചുണ്ടുകൾ മൃദുവായി ഒപ്പിയെടുത്ത് വൃത്തിയാക്കുക.

ഒരു ടീസ്പൂണ്‍ തേനും പഞ്ചസാരയും ചേര്‍ത്തിളക്കുക. ഇത് ചുണ്ടില്‍ പുരട്ടി മൃദുവായി സ്‌ക്രബ് ചെയ്യുക. ഇതിലൂടെ ചുണ്ടിലെ മൃതകോശങ്ങള്‍ നീങ്ങി ചുണ്ടു മൃദുവാകാൻ സഹായിക്കുന്നു. ശേഷം ഒരു തുണി കൊണ്ടോ ടിഷ്യൂ പേപ്പര്‍ കൊണ്ടോ തുടച്ചു നീക്കി ഇളം ചൂടുവെള്ളത്തില്‍ കഴുകുക.

Post a Comment

Previous Post Next Post
Join Our Whats App Group