Header Ads

  • Breaking News

    യുവതിയെ കയറി പിടിച്ച യുവാവ് പിടിയിൽ

     

    പെരിങ്ങോം: 

    മാതമംഗലം ടൗണിലെത്തിയ യുവതിയെ പിന്നാലെയെത്തിയ യുവാവ് കടന്നു പിടിച്ച് അപമാനിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ മാതമംഗലം പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു സംഭവം. കൂറ്റൂർ കുഴിക്കാട് സ്വദേശി വടക്കേക്കര റെജി (35)യാണ് 23 കാരിയെ കടന്നു പിടിച്ച് അപമാനിച്ചത്. തുടർന്ന് യുവതി പെരിങ്ങോം പോലീസിൽ പരാതി നൽകി. കേസെടുത്ത പെരിങ്ങോം എസ്.ഐ. അബൂബക്കർ സിദ്ധിഖ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് വർഷം മുമ്പും യുവതിയെ സമാനമായ രീതിയിൽ ഇയാൾ ശല്യം ചെയ്ത സംഭവത്തിൽ പെരിങ്ങോം പോലീസ് കേസെടുത്തിരുന്നു

    No comments

    Post Top Ad

    Post Bottom Ad