Header Ads

  • Breaking News

    കാർ ഓട്ടോയിലിടിച്ച് ഡ്രൈവർക്ക് പരിക്ക്

     


    തലശ്ശേരി

    ദേശീയപാതയിൽ മാക്കൂട്ടത്ത് നിയന്ത്രണംവിട്ട കാർ ഓട്ടോയിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോയുടെ മുൻഭാഗം തകർന്നു. കാലിന് പരിക്കേറ്റ ഓട്ടോ ഡ്രൈവർ വടക്കുമ്പാട് കൂളിബസാറിലെ മുഹമ്മദ് ഷാഫിയെ തലശ്ശേരി ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

    ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. തലശ്ശേരി ഭാഗത്തുനിന്ന് മാഹി ഭാഗത്തേക്ക് പോകുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് എതിർദിശയിൽ വരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തെതുടർന്ന് ദേശീയപാതയിൽ അൽപ്പനേരം ഗതാഗതഗതം തടസ്സപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad