Header Ads

  • Breaking News

    അര്‍ധരാത്രിയോടെ ആക്ടീവ് ആകും, ക്ലബ് ഹൗസിലെ ‘റെഡ് റൂമുകള്‍’ അതിരുവിടുന്നു: ഹണി ട്രാപ്പിലേക്ക് നയിക്കും? പോലീസ് നിരീക്ഷണം

     


    തിരുവനന്തപുരം: 

    ക്ലബ് ഹൗസ് വീണ്ടും വാർത്തകളിൽ നിറയുന്നു. അതിരു വിടുന്ന അശ്ലീലവുമായി ക്ലബ് ഹൗസിൽ ‘റെഡ് റൂമുകള്‍’ സജീവമാകുന്നുവെന്ന് റിപ്പോർട്ട്. എല്ലാ അതിരും ലംഘിക്കുന്ന ഇത്തരം റൂമുകൾക്കെതിരെ നിരീക്ഷണം ശക്തമായി പോലീസ്. ഇത്തരം റൂമുകള്‍ ‘ഹണി ട്രാപ്പ്’ പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നാണു പോലീസ് വിലയിരുത്തൽ.

    നേരത്തെ ഹിന്ദി തമിഴ് ഭാഷകളിലുള്ള ‘റെഡ് റൂമുകള്‍’ സജീവമായി ഇപ്പോഴും ക്ലബ് ഹൗസില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സമാനമായ റൂമുകളിൽ മലയാളികള്‍ അടക്കമുള്ളവർ ഉണ്ടെന്നാണ് കണ്ടെത്തൽ. അർധരാത്രിയോടെയാണ്‌ ഇത്തരം ഗ്രൂപ്പുകൾ സജീവമാവുക. സ്ത്രീ, പുരുഷഭേദം ഇല്ലാതെ ഇത്തരം റൂമുകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അശ്ലീല സംസാരങ്ങളും, ചോദ്യത്തോരങ്ങളുമായി തുറന്ന സംസാരം എന്നാണ് ഇത്തരം റൂമുകളുടെ രീതി. അതിർവരമ്പുകൾ ലംഘിച്ചാണ് ഇവർ സംവദിക്കുന്നത്. ഇത്തരം റൂമുകളിൽ പങ്കെടുക്കുന്നവരുടെയും മറ്റ് ആളുകളുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതിനൊപ്പം തന്നെ ഇത്തരം റൂമുകളിലെ സ്ഥിരം കേള്‍വിക്കാരെയും പൊലീസ് ചോദ്യം ചെയ്തേക്കും.

    No comments

    Post Top Ad

    Post Bottom Ad