Header Ads

  • Breaking News

    കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്

    ചാല:
    താഴെചൊവ്വ-നടാൽ ബൈപ്പാസ് റോഡിൽ ചാലക്കുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.30-ഓടെയായിരുന്നു അപകടം. പിണറായിയിലേക്ക് പോകുന്ന ബൈക്കും കണ്ണൂർ ഭാഗത്തേക്ക് വന്ന കാറുമാണ് ഇടിച്ചത്. റോഡിൽ തെറിച്ചുവീണ ബൈക്ക് യാത്രക്കാർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. പിണറായി സ്വദേശികളാണ് ഇവർ. പരിക്കേറ്റവർ ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി. അപകടത്തെത്തുടർന്ന്റോഡിൽ എൻജിൻ ഓയിൽ മറിഞ്ഞു. കണ്ണൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തി റോഡ് വൃത്തിയാക്കി. സ്ഥിരം അപകടമേഖലയാണിത്.

    No comments

    Post Top Ad

    Post Bottom Ad