Header Ads

  • Breaking News

    സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം

    ഇരിട്ടി ബി.ആർ.സി യുടെ കീഴിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഉളിയിൽ ഗവ.യു.പി സ്കൂളിൽ ആരംഭിക്കുന്ന കരുതൽ സ്പെഷ്യൽ കെയർ സെൻ്ററിൻ്റെ ഉദ്ഘാടനം ഇരിട്ടി നഗരസഭ കൗൺസിലർ ടി.കെ.ശരീഫ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ് കെ.അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സി.ആർ.സി കോഡിനേറ്റർ ലതിക ടീച്ചർ പദ്ധതി വിശദീകരണം നടത്തി. എസ്.എം.സി വൈസ് ചെയർമാൻ എം.അബ്ദുൽ സത്താർ, മദർ പി.ടി.എ പ്രസിഡൻ്റ് കെ.ആർ.രജനി, സുമ ടീച്ചർ, രജീഷ് മാസ്റ്റർ, വിനീത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി.എച്ച്.സീനത്ത് ടീച്ചർ സ്വാഗതവും പ്രവിന ടീച്ചർ നന്ദിയും പറഞ്ഞു

    No comments

    Post Top Ad

    Post Bottom Ad