Header Ads

  • Breaking News

    സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃപിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

    പയ്യന്നൂരിൽ ഗാർഹിക പീഡനത്തെ തുടർന്ന് സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃപിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് വിജേഷിന്റെ പിതാവ് രവീന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാനസിക പീഡനമേൽപ്പിക്കൽ, ആത്മഹത്യാ പ്രേരണാ കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്.

    കഴിഞ്ഞ 29 ന് ഭർതൃവീട്ടിലെ ശുചിമുറിയിലാണ് സുനിഷ തൂങ്ങി മരിച്ചത്. ഭർത്താവിൻറെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിജീഷൻറെ മാതാപിതാക്കളെ കൂടി കേസിൽ പ്രതി ചേർത്തത്. വിജീഷിൻറെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad