Header Ads

  • Breaking News

    വിദേശത്ത് പഠനം ആഗ്രഹിക്കുന്ന ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

     


    തിരുവനന്തപുരം:

    സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നല്‍കുന്ന ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ നമ്ബര്‍ 0471-2727378, 0471-2727379


    സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ്‌ ക്ഷാമം രൂക്ഷം; ആദ്യ അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ചത് 2,18,418 വിദ്യാര്‍ഥികള്‍ക്ക്

    സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളുടെ ക്ഷാമം രൂക്ഷമാണെന്ന ആക്ഷേപം ശക്തമായിരുന്നു. ഇക്കാര്യം പ്രതിപക്ഷം അടക്കം നിയമസഭയില്‍ ശക്തമായി ഉന്നയിച്ചിരുന്നു. എന്നാല്‍ അപേക്ഷിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ സീറ്റ് ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. ഇതിനെ ഖണ്ഡിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.

    പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ 2,18,418 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം ലഭിച്ചത്. ആകെ 4,65,219 പേര്‍ അപേക്ഷിച്ചപ്പോഴാണ് 2,18,418 പേര്‍ക്ക് സീറ്റ് ലഭ്യമായത്. മെറിറ്റില്‍ ഇനി ബാക്കിയുള്ളതാകട്ടെ 52,700 സീറ്റുകളും. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ എസ്‌എസ്‌എല്‍സി വിജയിച്ച കുട്ടികളുടെ എണ്ണത്തിലും മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായതാണ് സീറ്റ്‌ പ്രതിസന്ധിക്ക് കാരണം.

    മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും വീടിനടുത്തുള്ള സ്കൂളില്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യമാണുള്ളത്. മലബാര്‍ ജില്ലകളിലാണ് സീറ്റ് ക്ഷാമം രൂക്ഷം. പ്രത്യേകിച്ച്‌ മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഏറ്റവും കൂടുതല്‍ സീറ്റ് ക്ഷാമം നേരിടുന്നത്. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകാതെ പ്രവേശനം നേടുന്നതിനാണ് ഏകജാലക സംവിധാനം സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നത്. എന്നാല്‍ഏകജാലക പ്രവേശന സംവിധാനത്തിലും പ്രശ്നങ്ങള്‍ ഉണ്ടെന്ന ആക്ഷേപമുയര്‍ന്നു.

    പ്ലസ് വണ്‍ പ്രവേശനത്തിന്റെ വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാകുന്നില്ലെന്നാണ് പരാതി. ബുധനാഴ്ച രാവിലെയോടെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും എന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ബുധനാഴ്ച രാത്രിയായിട്ടും വിവരങ്ങള്‍ വെബ്സൈറ്റില്‍ കൃത്യമായി ലഭ്യമാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിനെത്തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്നത്.

    NEET Results: കൗണ്‍സിലിംഗ് ഹെല്‍പ്പ് ലൈനുമായി തമിഴ്‌നാട്; സമ്മര്‍ദമകറ്റാന്‍ സര്‍ക്കാര്‍

    വ്യാഴാഴ്ച പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ഈ പ്രതിസന്ധി നേരിടുന്നത്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടികള്‍ക്കായി പ്രത്യേക ക്രമീകരണം സ്കൂളുകളില്‍ ഏര്‍പ്പെടുത്താന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ മാത്രമേ പ്രവേശന നടപടികള്‍ നടത്താന്‍ പാടുള്ളൂവെന്നും വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad