Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന


    ജില്ലയില്‍ വ്യാഴം (സെപ്റ്റംബര്‍ ഒമ്പത്)മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം, യുവജന ഗ്രന്ഥാലയം കയരളം ഒറപ്പൊടി, അറാംകോട്ടം എല്‍ പി സ്‌കൂള്‍ ചിറക്കല്‍, ദേശസേവ യു പി സ്‌കൂള്‍ കണ്ണാടിപ്പറമ്പ്, അഴീക്കോട് സിഎച്ച്സി, കായലോഡ് വയോജന വിശ്രമ കേന്ദ്രം, തൃപ്പങ്ങോട്ടൂര്‍ തെണ്ടപറംമ്പ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും എട്ടിക്കുളം പി എച്ച് സി, കീഴ്പ്പള്ളി ബി പി എച്ച് സി, എന്നിവിടങ്ങളില്‍ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും രാമന്തളി പി എച്ച് സി, കണിച്ചാര്‍ അനുങ്ങോട് സാംസ്‌കാരിക നിലയം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad