Header Ads

  • Breaking News

    ആരോഗ്യരംഗത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്രം, എല്ലാവർക്കും ഓൺലൈൻ ഹെൽത്ത്‌ കാർഡ്

     


    ന്യൂഡൽഹി: 

    ആരോഗ്യരംഗത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തെ ഓരോ പൗരന്റെയും സമ്പൂർണ ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന സവിശേഷ തിരിച്ചറിയൽ കാർഡിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. 2020 ഓഗസ്റ്റ് 15ന് 6 കേന്ദ്രഭരണപ്രദേശങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനാണ് ഇന്നലെ മുതൽ രാജ്യമാകെ വ്യാപിപ്പിച്ചത്.

    പതിനാലക്ക തിരിച്ചറിയൽ നമ്പറും പിഎച്ച്ആർ (പഴ്സനൽ ഹെൽത്ത് റെക്കോർഡ്സ്) വിലാസവുമാണു ലഭിക്കുക. വെർച്വൽ മാറ്റമാണിതെന്നു പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

    ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) പോലെയുള്ള പദ്ധതികൾക്കു മാത്രമാണ് ആധാർ ഉപയോഗിക്കാൻ അനുവാദമുള്ളത്. ഇക്കാരണത്താലാണു പുതിയ ഹെൽത്ത് ഐഡി കൊണ്ടുവരുന്നതെന്നാണ് അധികൃതർ വ്യക്തമാക്കിയത്. പദ്ധതി പൂർണ്ണമായും നിലവിൽ വരുന്നതോടെ രാജ്യത്തെ ആരോഗ്യമേഖല വലിയ തോതിൽ ശക്തിപ്പെടുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

    No comments

    Post Top Ad

    Post Bottom Ad