Header Ads

  • Breaking News

    നവംബറില്‍ സ്‌കൂളുകള്‍ തുറക്കുമ്പോൾ ആദ്യമായി വിദ്യാലയങ്ങളില്‍ എത്തുന്നത് 6.07 ലക്ഷം കുട്ടികള്‍

     


    രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നവംബറില്‍ സ്‌കൂള്‍ തുറക്കുമ്പോൾ നവാഗതരായി വിദ്യാലയങ്ങളിൽ എത്തുന്നത് 6,07,702 വിദ്യാര്‍ത്ഥികൾ. സ്വകാര്യ സ്‌കൂളുകളിലെ കുട്ടികളെക്കൂടി പരിഗണിക്കുമ്പോൾ നവാഗതരുടെ എണ്ണം ആറര ലക്ഷത്തോളമാകും. ഈ വര്‍ഷത്തെ ഒന്നും രണ്ടും ക്ലാസുകാരെ നവാഗതരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഒരുദിവസംപോലും വിദ്യാലയങ്ങളില്‍ ക്ലാസ് നടന്നിട്ടില്ല. അതിനാല്‍ രണ്ട് ക്ലാസുകളിലുമായെത്തുന്നവര്‍ നവാഗതരുടെ പട്ടികയില്‍പ്പെടും.രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവുംകൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പുതുതായി പൊതുവിദ്യാലങ്ങളില്‍ എത്തുന്നൂവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഈ വര്‍ഷം ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ ആകെ 34,10,167 വിദ്യാര്‍ത്ഥികളാണുള്ളത്. 20 വര്‍ഷത്തിനിടയിലെ ഏറ്റവുംകൂടിയ വര്‍ധനയാണിത്.

    പൊതുവിദ്യാലയങ്ങളില്‍ പ്രവേശനംനേടുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വ്യത്യാസം ശാസ്ത്രീയമായി അപഗ്രഥനംചെയ്യാനും ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തുടങ്ങുന്നത് 2017-2018 മുതലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങി ആദ്യവര്‍ഷത്തിന് ശേഷമാണിത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിനാണ് ഇതിനുള്ള ചുമതല. 2018-19 മുതലാണ് പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കാണിക്കുന്ന ഗ്രാഫ് മുകളിലോട്ട് ഉയരാന്‍ തുടങ്ങിയത്.

    No comments

    Post Top Ad

    Post Bottom Ad