Header Ads

  • Breaking News

    ഭീതി നിറച്ച് മിസ്ക്; എറണാകുളത്ത് ചികിത്സയിലുള്ള 10 വയസുകാരന്‍റെ നിലഗുരുതരം

     


    എറണാകുളം: കോവിഡ് ബാധക്ക് പിന്നാലെ ഉണ്ടാകുന്ന മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ (മിസ്ക്) രോഗം ബാധിച്ച 10 വയസുകാരന്‍റെ നില ഗുരുതരം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. തോപ്പുംപടി സ്വദേശിയാണ്.

    ആഗസ്റ്റ് വരെ സംസ്ഥാനത്ത് മുന്നൂറോളം പേർക്ക് മിസ്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 85 ശതമാനം കുട്ടികൾക്കും കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രികളിലായി നാലു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

    കോവിഡ് ബാധിച്ച കുട്ടികളിൽ മൂന്നു മുതൽ നാല് ആഴ്ചക്കകമാണ് മിസ്ക് രോഗം കണ്ടുവരുന്നത്. കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കിലെ ചുമന്ന പാടുകൾ, പഴുപ്പിലാത്ത ചെങ്കണ്ണ്, വായിലെ തടിപ്പ്, രക്തസമ്മർദം കുറയൽ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ഉദര രോഗങ്ങൾ എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.


    No comments

    Post Top Ad

    Post Bottom Ad