Header Ads

  • Breaking News

    വ്ളോഗര്‍മാര്‍ തമ്മിലെ ചേരിപ്പോരും കിടമത്സരവും ശക്തം; ഇ- ബുള്‍ ജെറ്റ് സഹോദരങ്ങള്‍ ഇരിട്ടിയില്‍ വിളിച്ചു സമ്മേളനം അലങ്കോലമായപ്പോള്‍ തുടങ്ങിയ കുടിപ്പക; കട്ടക്കലിപ്പില്‍ ഇ- ബുള്‍ ജെറ്റ് സപ്പോര്‍ട്ടേഴ്സും; ഹാക്കിങ് ഭീഷണിയില്‍ പൊലിസും മോട്ടോര്‍ വാഹന വകുപ്പും: എല്ലാം നിരീക്ഷിച്ച്‌ അന്വേഷകര്‍

     


    കണ്ണൂര്‍: 

    ഇ-ബുള്‍ ജെറ്റ് വ്ളോഗര്‍മാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ച മോട്ടോര്‍വാഹനവകുപ്പും പൊലിസും ഹാക്കിങ് ഭീഷണിയില്‍. മനോനിയന്ത്രണം കൈവിട്ടു ഹാലിളകിയ ബുള്‍ജെറ്റിന്റെ സപ്പോര്‍ട്ടെഴ്സിന്റെ ഭാഗത്തു നിന്നും പ്രത്യാക്രമണമുണ്ടാകുമെന്ന ആശങ്കയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ വൈബ് സൈറ്റുകള്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്.

    ഹാക്കിങ് വഴി സൈബര്‍ യോദ്ധാക്കള്‍ എന്തെങ്കിലും നാശനഷ്ടം വരുത്തുമോയെന്ന ആശങ്കയിലാണ് ഇരുവകുപ്പുകളും. അത്രശക്തമായ വെല്ലുവിളിയാണ് സോഷ്യല്‍ മീഡിയയില്‍ ബുള്‍ജെറ്റിന്റെ സപ്പോര്‍ട്ടെഴ്സ് പൊലിസ്, മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ക്കെതിരെ ഉയര്‍ത്തുന്നത്. പരസ്യമായി അക്രമത്തിനു ആഹ്വാനം ചെയ്തതിനും അസഭ്യം പറഞ്ഞതിനും 17 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ബുള്‍ജെറ്റ് സപ്പോര്‍ട്ടേഴ്സ് ഇപ്പോഴും കലിപ്പിലാണ്.

    ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നത്. ബുള്‍ജെറ്റിന്റെ സപ്പോര്‍ട്ടേഴ്സും യൂട്യൂബ് ചാനലും ഇപ്പോള്‍ സൈബര്‍ പൊലിസിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ കാലങ്ങളില്‍ ഇവര്‍ ചെയ്തുവന്ന വീഡിയോസ് പൊലിസ് പരിശോധിച്ചുവരികയാണ്. ഇതിലെ നിയമലംഘനങ്ങള്‍ കണ്ടെത്താനാണ് സൈബര്‍ പരിശോധന നടത്തുന്നത്.

    ഇതിനിടെയില്‍ ഇ-ബുള്‍ ജെറ്റ്് സഹോദരന്മാരെ പൊലിസും മോട്ടോര്‍വാഹനവകുപ്പും മനഃപൂര്‍വ്വം ഒതുക്കിയതാണെന്ന ആരോപണം വിവിധ കോണുകളില്‍നിന്നുയരുന്നുണ്ട്. കണ്ണൂരിലെ കോണ്‍ഗ്രസ ് നേതാക്കള്‍ ഉള്‍പ്പെടെ ഇവര്‍ക്കെതിരെ നടപടിയെടുത്ത രീതി ശരിയായില്ലെന്ന വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍ അന്യായമായി പ്രവര്‍ത്തിച്ചാല്‍ അതിനെതിരെ എവിടെയും പ്രതികരിക്കാനുള്ള അവകാശം പൗരന്മാര്‍ക്കുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

    ബുള്‍ ജെറ്റ് സഹോദരന്മാരുടെ യൂട്യൂബിലെ വളര്‍ച്ചയും വരുമാന വര്‍ധനവിലും തൊഴില്‍പരമായ അസഹിഷ്ണുത പുലര്‍ത്തുന്ന മറ്റു ചില വ്ളോഗര്‍മാര്‍ പരാതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ഇവരുടെ സപ്പോര്‍ട്ടേഴ്സ് പറയുന്നത്. ഈക്കാര്യം കോടതിയില്‍ വ്യക്തമായി അഭിഭാഷന്‍ ബോധിപ്പിച്ചതു കൊണ്ടാണ് വെറും ഒരു ദിവസം കഴിയുന്നതിനു മുന്‍പേ ജാമ്യം ലഭിച്ചതെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

    നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇബുള്‍ ജെറ്റിന്റെ നെപ്പോളിയന്‍ എന്ന വാഹനം മോദിഫിക്കേഷന്‍ വരുത്തുന്നത് സംബന്ധിച്ച്‌ നിരവധി പരാതികള്‍ മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിരുന്നു. ഇതില്‍ ചില പരാതികള്‍ക്കു പിന്നില്‍ ഇവര്‍ക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന വ്ളോഗേര്‍ടഴ്സാണെന്നാണ് ബുള്‍ ജെറ്റ് സഹോദരങ്ങളെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ഉയരുന്നുണ്ട്.

    ബിഹാറില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ നടന്ന ആംബുലന്‍സ് മോഡലില്‍ വാഹനമോടിച്ചതിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതും ഇതിന്റെ ഭാഗമാണെന്നാണ് ബുള്‍ജെറ്റ് സഹോദരങ്ങളായ എബിന്‍,ലിബിന്‍ സഹോദരങ്ങളുടെ സപ്പോട്ടേഴ്സ് പറയുന്നത്. ഇവരുടെ ഹെയ്റ്റര്‍മാരായി മറ്റു ചില വ്ളോഗര്‍മാരുണ്ടെന്നും ഇവരാണ് മോടിപിടിച്ച കാരവനായ നെപ്പോളിയന്റെ വീഡിയോ സഹിതം മോട്ടോര്‍ വാഹനവകുപ്പിന് പരാതി നല്‍കിയതെന്നാണ് സൂചന.

    നേരത്തെ ബുള്‍ജെറ്റ് സഹോദരങ്ങള്‍ ഒരു കോണ്‍ട്രാക്റ്റ് ക്യാരിയേഴ്സിനെ വിമര്‍ശിച്ചു കൊണ്ടു സോഷ്യല്‍ മീഡിയിയില്‍ രംഗത്തു വന്നിരുന്നു. ഇവര്‍ തമ്മിലുള്ള അസ്വാരസ്യവും പരാതിക്കു പിന്നിലുണ്ടെന്ന സൂചനയുമുണ്ട്. കഴിഞ്ഞ കുറേക്കാലമായി മലയാളത്തിലെ വ്ളോഗര്‍മാര്‍ തമ്മില്‍ ചേരിപ്പോരും കിടമത്സരവും നടന്നുകൊണ്ടരരിക്കുകയാണ്. ഇ- ബുള്‍ ജെറ്റ് സഹോദരങ്ങള്‍ ഇരിട്ടിയില്‍ വിളിച്ചു ചേര്‍ത്ത വ്ളോഗര്‍ മാരുടെ സമ്മേളനവും ചേരിപ്പോരു കാരണം അലങ്കോലപ്പെട്ടിരുന്നു.

    ഇതേ സമയം ജുഡീഷ്യല്‍ കസ്റ്റഡില്‍ കഴിയുന്ന ഇ ബുള്‍ ജെറ്റ് യൂട്‌ഊബര്‍മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് കണ്ണൂര്‍ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടി വയ്ക്കുകയും 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും വേണമെന്നാണ് നിബന്ധന.

    ആര്‍ടിഒ ഓഫീസിലുണ്ടായ നാശ നഷ്ടങ്ങളുടെ തുക കെട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് ജാമ്യ ഹര്‍ജിയില്‍ ഇരുവരും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തവര്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് നല്ല സന്ദേശമാകില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

    ആര്‍ടിഒ ഓഫീസിലുണ്ടായ നാശനഷ്ടങ്ങളെത്രയെന്ന് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. പൊതുമുതല്‍ നശിപ്പിച്ചു, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, വധഭീഷണി മുഴക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങങ്ങളാണ് യൂട്‌ഊബര്‍മാര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം യൂട്‌ഊബര്‍മാരുടെ നെപ്പോളിയന്‍ എന്ന് പേരിട്ട വിവാദ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി.

    മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ സെക്ഷന്‍ 53 (1 എ) നിയമ പ്രകാരമാണ് നടപടി. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തിനുമാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയത്.

    No comments

    Post Top Ad

    Post Bottom Ad