Header Ads

  • Breaking News

    കായികാധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം; ഒത്താശ ചെയ്ത സ്ത്രീ അറസ്റ്റില്‍; വിദ്യാര്‍ഥിനികളെ വിളിച്ചു വരുത്തി പീഡിപ്പിച്ചത് അറസ്റ്റിലായ ഷൈനിയുടെ വീട്ടിലെന്ന് കണ്ടെത്തല്‍

     


    കോഴിക്കോട്: 

    താമരശ്ശേരിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കായികധ്യാപകന്‍റെ സഹായിയായിരുന്ന സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിപ്പൊയില്‍ സ്വദേശി ഷൈനിയെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ എടുത്ത് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ കായികാധ്യാപകന്‍ വി.ടി. മിനീഷിന് ഷൈനിയാണ് എല്ലാ ഒത്താശയും നല്‍കിയത് ഷൈനിയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നെല്ലിപ്പൊയിലിലെ ഷൈനിയുടെ വീട്ടിലേയ്ക്കാണ് വിദ്യാര്‍ഥിനികളെ മിനിഷ് വിളിച്ചുവരുത്തിയിരുന്നത്. വി.ടി. മിനീഷിനെതിരെ അഞ്ച് പീഡന പരാതികളാണ് ഇതുവരെ ലഭിച്ചത്.  ഇതില്‍ രണ്ട് പീഡനവും നടന്നത് നെല്ലിപ്പൊയിലിലെ ഷൈനിയുടെ ഈ വീട്ടില്‍ വച്ചാണ്. ഷൈനിയെ കൂടാതെ അധ്യാപകന് പീഡനക്കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സഹായിച്ച പൂര്‍വ്വ വിദ്യാര്‍ഥിനിയെക്കുറിച്ചുള്ള വിവരങ്ങളും വിദ്യാര്‍ഥിനികള്‍ കൈമാറിയിട്ടുണ്ട്. ഈ പൂര്‍വ്വ വിദ്യാര്‍ഥിനിയെ ഉടന്‍ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

    No comments

    Post Top Ad

    Post Bottom Ad