Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന


    ജില്ലയില്‍ വെള്ളി (ആഗസ്ത് 27) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. മലപ്പട്ടം കമ്മ്യൂണിറ്റി ഹാള്‍, എ കെ ജി വായനശാല നരിക്കോട്, അഴീക്കോടന്‍ സ്മാരക വായനശാല ആന്തുര്‍, മൂന്നാംപാലം ആര്‍ഡിസി, മാലൂര്‍ യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു വരെയും പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ രാവിലെ 10 മണി മുതല്‍ മൂന്ന് വരെയും കാവുങ്കുടി കമ്മ്യൂണിറ്റി ഹാള്‍ രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് 12 വരെയും ഗവ. എല്‍ പി സ്‌കൂള്‍ വലിയപാറ, പേരാവൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും, എഫ് എച്ച് സി തേര്‍ത്തല്ലി, ഗുരുമന്ദിരം പുന്നപ്പാലം, ഗവ. യു പി സ്‌കൂള്‍ അടക്കത്തോട് എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു


    No comments

    Post Top Ad

    Post Bottom Ad