Header Ads

  • Breaking News

    വീട്ടമ്മയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്തു; നമ്ബറുകള്‍ നിരീക്ഷണത്തില്‍

     


    ച​ങ്ങ​നാ​ശ്ശേ​രി: 

    അ​പ​കീ​ര്‍​ത്തി​ക​ര​മാ​യി ഫോ​ണ്‍ ന​മ്ബ​ര്‍ പ്ര​ച​രി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ശ​ല്യ​ത്തി​ല്‍ വീ​ട്ട​മ്മ പൊ​റു​തി​മു​ട്ടി​യ സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സി​െന്‍റ ഇ​ട​പെ​ട​ല്‍. സം​ഭ​വ​ത്തി​ല്‍ ച​ങ്ങ​നാ​​ശ്ശേ​രി പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു.

    ഇ​വ​രു​ടെ ഫോ​ണി​ലേ​ക്ക്​ വ​ന്ന കോ​ളു​ക​ള്‍ സൈ​ബ​ര്‍ സെ​ല്ലി​െന്‍റ നി​രീ​ക്ഷ​ത്തി​ലാ​ണ്. ഭൂ​രി​ഭാ​ഗം ന​മ്ബ​റു​ക​ളും ആ​രു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ത്ത​രം കോ​ളു​ക​ള്‍ വ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ പൊ​ലീ​സ് സൈ​ബ​ര്‍ വി​ഭാ​ഗം പ്ര​ത്യേ​ക സോ​ഫ്റ്റ് വെ​യ​ര്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. വീ​ട്ട​മ്മ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

    സ്വ​യം സം​രം​ഭം ന​ട​ത്തു​ന്ന വീ​ട്ട​മ്മ​യാ​ണ് ക​ഴി​ഞ്ഞ ഒ​മ്ബ​ത് മാ​സ​മാ​യി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ദി​വ​സം 50 കോ​ളു​ക​ള്‍ വ​രെ​യാ​ണ് വ​രു​ന്ന​ത്. ഒ​രു ന​മ്ബ​റി​ല്‍​നി​ന്നു​ത​ന്നെ 30ല​ധി​ക​വും ത​വ​ണ വ​രെ​യാ​ണ്​ വി​ളി​ച്ചി​രി​ക്കു​ന്ന​ത്. മ​ക്ക​ളാ​ണ് ഫോ​ണെ​ടു​ക്കു​ന്ന​തെ​ങ്കി​ല്‍ അ​വ​രോ​ടും മോ​ശ​മാ​യാ​ണ്​ സം​സാ​രി​ക്കു​ന്ന​തെ​ന്ന്​ വീ​ട്ട​മ്മ പ​റ​ഞ്ഞു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഫോ​ണ്‍ ന​മ്ബ​ര്‍ മാ​റ്റാ​നാ​ണ് നി​ര്‍​ദേ​ശി​ച്ച​ത്.

    ന​മ്ബ​ര്‍ മാ​റ്റി​യെ​ങ്കി​ലും പി​ന്നീ​ട് ഈ ​ന​മ്ബ​റി​ലേ​ക്കും ഫോ​ണ്‍ കോ​ളു​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി വ​രാ​ന്‍ തു​ട​ങ്ങി. മ​റ്റ്​ ന​ട​പ​ടി​ക​ളൊ​ന്നും പൊ​ലീ​സ്​ സ്വീ​ക​രി​ച്ചി​ല്ല. ന​മ്ബ​ര്‍ മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ ന​ഷ്​​ട​മു​ണ്ടാ​യ​താ​യി ഇ​വ​ര്‍ പ​റ​യു​ന്നു. പൊ​ലീ​സി​െന്‍റ ഭാ​ഗ​ത്തു​നി​ന്ന്​ സം​ര​ക്ഷ​ണം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ന​ശി​ച്ച​തോ​ടെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് വീ​ട്ട​മ്മ പ​റ​ഞ്ഞു.

    ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പൊ​ലീ​സി​ന്​ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. മ​നു​ഷ്യ​രു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നും സ്വൈ​ര്യ​ജീ​വി​ത​ത്തി​നും വി​ഘാ​ത​മാ​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ല. സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യാ​ന്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​കും.

    ആ​ധു​നി​ക ആ​ശ​യ​വി​നി​മ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ സ​മൂ​ഹ​ത്തി​െന്‍റ ന​ന്മ​ക്കും പു​രോ​ഗ​തി​ക്കു​മാ​ണ് വി​നി​യോ​ഗി​ക്കേ​ണ്ട​തെ​ന്നും സ്ത്രീ​ക​ള്‍​ക്കെ​തി​രെ ന​ട​ത്തു​ന്ന ഹീ​ന​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ക​ടു​ത്ത ശി​ക്ഷ ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

    അ​ഞ്ചു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

    ച​ങ്ങ​നാ​ശ്ശേ​രി: സ്വ​യം സം​രം​ഭ​ക​യാ​യ വീ​ട്ട​മ്മ​യെ അ​പ​മാ​നി​ച്ച കേ​സി​ല്‍ കോ​ട്ട​യം, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള അ​ഞ്ചു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് പാ​ലാ​ത്ര കോ​ള​നി​യി​ല്‍ ര​തീ​ഷ് (39), ഹ​രി​പ്പാ​ട് ആ​യാ​പ​റ​മ്ബ് കൈ​യ്യാ​ലാ​ത്ത് ഷാ​ജി (46), നെ​ടും​കു​ന്നം ക​ണി​യാ​പ​റ​മ്ബി​ല്‍ അ​നി​ക്കു​ട്ട​ന്‍ (29), പാ​ല​ക്കാ​ട് വ​ട​ക്കാ​ഞ്ചേ​രി ക​ണ്ണ​മ്ബ്ര തോ​ട്ട​ത്തി​ല്‍ നി​ശാ​ന്ത് (34), തൃ​ശൂ​ര്‍ ക​ല്ലി​ടു​ക്ക് ചു​മ​ന്ന​മ​ണ്ണ് ക​ടു​ങ്ങാ​ട്ടു​പ​റ​മ്ബി​ല്‍ വി​പി​ന്‍ (33) എ​ന്നി​വ​െ​​ര​യാ​ണ്​ ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

    വീ​ട്ട​മ്മ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന മൊ​ബൈ​ല്‍ ന​മ്ബ​റു​ക​ള്‍ ഉ​പയോ​​ഗി​ക്കു​ന്ന​വ​രെ ച​ങ്ങ​നാ​ശ്ശേ​രി ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ലേ​ക്ക്​ പൊ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 44ഓ​ളം പേ​രെ വി​ളി​ച്ച​തി​ല്‍ 28പേ​രാ​ണ് എ​ത്തി​യ​ത്. ഇ​തി​ല്‍ ന​മ്ബ​ര്‍ മോ​ശ​മാ​യി പ്ര​ച​രി​പ്പി​ച്ച പ്ര​ധാ​ന പ്ര​തി​ക​ളാ​യ അ​ഞ്ചു​പേ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

    വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ്​ പൊ​ലീ​സി​െന്‍റ അ​തി​വേ​ഗ​ത്തി​ലു​ള്ള നീ​ക്കം. എ​റ​ണാ​കു​ളം റേ​ഞ്ച്​ ഡി.​ഐ.​ജി നി​ര​ജ്​​കു​മാ​ര്‍ ഗു​പ്​​ത ഞാ​യ​റാ​ഴ്​​ച ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി അ​​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി. വീ​ട്ട​മ്മ​യെ ഫോ​ണി​ലൂ​ടെ ശ​ല്യം​ചെ​യ്​​ത മ​റ്റ്​ പ്ര​തി​ക​െ​ള ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നും രൂ​പം​ന​ല്‍​കി​യി​ട്ടു​ണ്ട്. വീ​ട്ട​മ്മ​യു​ടെ ന​മ്ബ​ര്‍ ആ​ദ്യം പ്ര​ച​രി​പ്പി​ച്ച​ത് ആ​രെ​ന്ന് ക​ണ്ടെ​ത്താ​നും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി സൈ​ബ​ര്‍ സെ​ല്ല് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ത്യേ​ക സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചു.

    No comments

    Post Top Ad

    Post Bottom Ad