Header Ads

  • Breaking News

    അഴീക്കലിൽ ബോട്ടുമുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു; ഏഴുപേരെ രക്ഷപ്പെടുത്തി

     


    കരുനാഗപ്പള്ളി : 

    അഴീക്കൽ പൊഴിമുഖത്ത് ബോട്ടുമുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പാട് ശ്രായിക്കാട്ട്, കാവിൻതറ വീട്ടിൽ സുബാഷ് (58) ( ഉണ്ണിക്കണ്ണൻ) ആണ് മരിച്ചത്. അഴീക്കലിനു പടിഞ്ഞാറുവശമുളള കടലിൽ തിങ്കളാഴ്‌ച വെളുപ്പിന് 4 മണിയോടെയായിരുന്നു അപകടം. ഏഴോളം മത്സ്യതൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയഴീക്കൽ സ്വദേശിയുടെ കീർത്തന എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്.


    No comments

    Post Top Ad

    Post Bottom Ad