Home
/
ARREST
/
Breaking news
/
EZHOME LIVE
/
ezhomelive
/
Kerala
/
news
/
Thrissur
/
വീട് പണിയാന്‍ പറമ്ബ് കുഴിച്ചപ്പോള്‍ സ്വര്‍ണനിധി; മൂന്നംഗ സംഘം പിടിയില്‍
വീട് പണിയാന്‍ പറമ്ബ് കുഴിച്ചപ്പോള്‍ സ്വര്‍ണനിധി; മൂന്നംഗ സംഘം പിടിയില്‍
കസ്റ്റമര്‍ മാലയുടെ മണി ടെസ്റ്റ് ചെയ്ത് നോക്കിയാല്‍ സ്വര്‍ണ്ണമാണെന്ന് ബോധ്യപ്പെടും, രണ്ട് ദിവസം കഴിഞ്ഞ് തട്ടിപ്പുക്കാര്‍ ഡീല്‍ നടത്തുന്നതിന് വേണ്ടി നിധി സഹിതം വന്ന് കാര്യങ്ങള്‍ സംസാരിച്ച ശേഷം സ്വര്‍ണ്ണ മണി മാല തരണമെങ്കില്‍ മുന്‍കൂറായി 5 ലക്ഷമോ അതില്‍ കൂടുതലോ ചോദിക്കും, ഏകദേശം രണ്ട് കിലോ തൂക്കം വരുന്ന നിധിക്ക് മൂല്യം നോക്കിയാല്‍ ലക്ഷങ്ങളുടെ വിലയാണ് ഉണ്ടാവുക, ഈ ഇടപാടില്‍ നല്ല ലാഭം മനസ്സിലാക്കിയ കസ്റ്റമര്‍ എവിടെ നിന്നെങ്കിലും പൈസ വാങ്ങി തട്ടിപ്പുക്കാര്‍ക്ക് കൊടുത്ത് സ്വര്‍ണ്ണ മാല സ്വീകരിക്കും, തട്ടിപ്പുക്കാര്‍ക്ക് രണ്ടോ മൂന്നോ ലക്ഷം കിട്ടിയാലും അവര്‍ ഡീല്‍ നടത്തും.
ബാക്കി പണം വാങ്ങാന്‍ പിറ്റേ ദിവസം വരാമെന്ന് പറഞ്ഞ് പ്രതികള്‍ സ്വലം വിടുന്നു, ഈ മാല കസ്റ്റര്‍ വില്‍ക്കുവാന്‍ നോക്കുകയോ, ടെസ്റ്റ് ചെയ്ത് നോക്കിയാലോ അതില്‍ സ്വര്‍ണ്ണത്തിന്റെ അശം പോലും ഉണ്ടാകില്ല. പ്രതികള്‍ അപ്പോള്‍തന്നെ സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകുന്നു.
നിധി തട്ടിപ്പ് നടത്തുന്നതിന് വേണ്ടി തട്ടിപ്പുക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ പരിചയപ്പെടുന്ന സ്ഥലം ആദ്യം നിരീക്ഷിച്ച ശേഷം പരിസരത്ത് സിസിടിവി ഇല്ലായെന്ന് ഉറപ്പ് വരുത്തിയ ശേഷം കസ്റ്റമറെ നിരീക്ഷിച്ച് തങ്ങള്‌ഴക്ക് വിശ്വസിക്കാം എന്നിവരോട് മാത്രമേ ഇവര്‍ തട്ടിപ്പിന് വേണ്ടി പരിചയപ്പെടാറുള്ളൂ. കസ്റ്റമറോട് വളരെ സൗമ്യമായും തങ്ങള്‍ വളരെ സാധുക്കള്‍ എന്ന രീതിയിലുമാണ് സംസാരിക്കാറുള്ളത്. ദൈവം തന്ന നിധിയാണ് തങ്ങള്‍ക്ക് കിട്ടിയതെന്നും പറയും. ചിലപ്പോള്‍ ഡീല്‍ ഉറപ്പിച്ച് പോകുമ്ബോള്‍ കസ്റ്റമറുടെ കാല്‍ വന്ദിക്കാറുണ്ട്.
ഒറ്റയ്ക്ക് ഉള്ളവരെ മാത്രമേ ഇവര്‍ ഡീലിനായി പരിചയപ്പെടാറുള്ളൂ. ഇടപാടിനെ കുറിച്ച് മറ്റാരോടും പറയരുതെന്നും, ഇവര്‍ കൊണ്ട് വരുന്ന ആഭരണം കസ്റ്റമറിനെ കാണിച്ച് കൊടുക്കുന്നത് മറ്റാരുംകാണുന്നില്ലെന്ന് ഉറപ്പ് വരുത്താറുണ്ട്. കസ്റ്റമറുടെ വിശ്വാസം കിട്ടുവാന്‍ വേണ്ടി പരിചയപ്പെട്ട് സ്ഥാപനത്തില്‍ നിന്നും എന്തെങ്കിലും വില കുറഞ്ഞ സാധനങ്ങള്‍ വാങ്ങിക്കാറുണ്ട്. തട്ടിപ്പുക്കാര്‍ താമസ്സിക്കുന്ന സ്ഥലം പറഞ്ഞ് കൊടുക്കാറില്ല. കസ്റ്റമര്‍ക്ക് കൊടുക്കുന്ന മൊബൈല്‍ നമ്ബര്‍ തട്ടിപ്പിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. കസ്റ്റമര്‍ വലയിലായി കഴിഞ്ഞാല്‍ ഡീല്‍ നടത്തുന്നതിന് വേണ്ടി നിധി കൈമാറണമെങ്കില്‍ നാട്ടിലുള്ള തങ്ങളുടെ മാതാപിതാക്കളുടെ അനുവാദം കിട്ടിയാല്‍ മാത്രമേ വില്‍പ്പന നടത്തുവാന്‍ പറ്റുകയുള്ളൂ എന്ന് പറഞ്ഞ് കസ്റ്റമറെ കൂടുതല്‍ വിശ്വാസത്തില്‍ എടുക്കാറുണ്ട്. നിധിയുടെ വില ഇവര്‍ പറയാറില്ല.



No comments
Post a Comment