തുടര്‍പഠനം ഉറപ്പ്‌, എല്ലാവർക്കും സീറ്റുണ്ട്‌
Type Here to Get Search Results !

തുടര്‍പഠനം ഉറപ്പ്‌, എല്ലാവർക്കും സീറ്റുണ്ട്‌

 

തിരുവനന്തപുരം :

 എസ്‌എസ്‌എൽസി പരീക്ഷ വിജയിച്ചവർക്കെല്ലാം തുടർപഠനത്തിന്‌ പ്രവേശനം ലഭിക്കുമെന്ന്‌ ഉറപ്പായി. ഇത്തവണ 4,19,651 പേരാണ്‌ എസ്‌എസ്‌എൽസി വിജയിച്ചത്‌. സേ പരീക്ഷ കഴിയുമ്പോൾ നേരിയ വർധന ഉണ്ടാകും.അതേസമയം, മാർജിൻ സീറ്റ്‌ എണ്ണം വർധിപ്പിക്കാതെ തന്നെ സംസ്ഥാനത്ത്‌ ആകെ പ്ലസ്‌ വൺ സീറ്റ്‌ 3,61,307 ആണ്‌. എസ്‌എസ്‌എൽസി ജയിച്ചവരും പ്ലസ്‌ വൺ സീറ്റും തമ്മിൽ അന്തരം 58,344 മാത്രം.

പോളിടെക്‌നിക്‌ അടക്കമുള്ള ഇതര മേഖലയിൽ അരലക്ഷത്തോളം സീറ്റുകൾ വേറെയുമുണ്ട്‌. ഇത്തവണ മുഴുവൻ എ പ്ലസ്‌ നേടിയവരുടെ എണ്ണത്തിൽ മൂന്നിരട്ടിയോളമാണ്‌ വർധന. ഇത്‌ സയൻസ്‌ ഗ്രൂപ്പ്‌ അപേക്ഷകരുടെ എണ്ണം വർധിപ്പിക്കും. കുട്ടികളില്ലാത്ത സയൻസ്‌ ബാച്ചുകൾ കൂടുതൽ അപേക്ഷകരുള്ള ഇടങ്ങളിലേക്ക്‌ മാറ്റിയാൽ എല്ലാവർക്കും സീറ്റ്‌ ഉറപ്പാകും. മുമ്പും ഇങ്ങനെ ചെയ്‌തിട്ടുണ്ട്‌.

കൂടാതെ സർക്കാർ, എയ്‌ഡഡ്‌ മേഖലയിൽ 20 ശതമാനം സീറ്റുകൂടി വർധിപ്പിച്ചേക്കും. അങ്ങനെയായാൽ പ്ലസ്‌ വൺ സീറ്റ്‌ 4.22 ലക്ഷമാകും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Our Whats App Group