Header Ads

  • Breaking News

    ഭര്‍തൃപിതാവിന് വിഷം നല്‍കി; യുവതിക്ക് അഞ്ചുവര്‍ഷം തടവും അര ലക്ഷം രൂപ പിഴയും

     


    പാലക്കാട്: 

    രണ്ടു വര്‍ഷത്തോളം ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും. പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയെയാണ് കോടതി ശിക്ഷിച്ചത്. ഭര്‍ത്താവിന്റെ വല്ല്യുമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന മറ്റൊരു കേസിലും ഫസീലക്കെതിരെ വിചാരണ തുടരുകയാണ്. 59കാരനായ ഭര്‍തൃപിതാവ് മുഹമ്മദിന് രണ്ട് വര്‍ഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 2013 മുതല്‍ 2015 വരെയുള്ള കാലയളവിലായിരുന്നു വിഷം നല്‍കിയത്. നിരന്തരം വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടാറുള്ള മുഹമ്മദ് ചികില്‍സയിലായിരുന്നു. ഇതിനിടയിലാണ് ഫസീല ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് മുഹമ്മദ് നേരിട്ട് കണ്ട് പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ ഇവരുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ സാന്നിധ്യം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തി. കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപ വീതമാണ് കോടതി അരലക്ഷം പിഴ ചുമത്തിയത്. ഭര്‍ത്താവിന്റെ വല്ല്യുമ്മയെ കൊലപ്പെടുത്തിയ കേസിലും ഫസീല വിചാരണ നേരിടുന്നുണ്ട്. ക്ലോര്‍പൈറിഫോസ് എന്ന വിഷ പദാര്‍ത്ഥം അകത്തു ചെന്ന് 71 വയസ്സുള്ള നബീസ കൊല്ലപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. 2016 ജൂണിലായിരുന്നു ദുരൂഹമരണം.


    No comments

    Post Top Ad

    Post Bottom Ad