കഴിച്ച ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാതിരിക്കുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
Type Here to Get Search Results !

കഴിച്ച ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാതിരിക്കുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾഇന്നത്തെ കാലത്ത് മാറിവരുന്ന ഭക്ഷണ ശീലങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ജങ്ക്ഫുഡുകളും മറ്റ് മസാല ഭക്ഷണങ്ങളും കഴിക്കുന്നവര്‍ക്ക് എപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ കഴിക്കുന്ന ഭക്ഷണം കഡൃത്യമായി ദഹിക്കുന്നുണ്ടോ എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ദഹനം കൃത്യമായി നടന്നില്ലെങ്കില്‍ ശരീരം ചില ലക്ഷണങ്ങളെ നമുക്ക് കാണിച്ച് തരുന്നു. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളും ലക്ഷണങ്ങളുമാണ് ദഹനം കൃത്യമല്ലെങ്കില്‍ സംഭവിക്കുന്നത് എന്ന് നോക്കാം.

മലബന്ധം

പലരിലും മലബന്ധം സാധാരണമാണ്. എന്നാല്‍ ഇതിന് പിന്നില്‍ പല കാരണങ്ങളും ഉണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം ദഹനം കൃത്യമായി നടക്കാത്തതുമാണ്. ശരീരത്തിലേക്ക് കൂടുതലായി കൊഴുപ്പിന്റെ ഘടകങ്ങള്‍ എത്തുന്നതാണ് ഇതിന് പ്രധാന കാരണം. ഇത് സ്ഥിരമായി അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിന് കാരണമാകുന്നുണ്ട്.

എപ്പോഴും വിശപ്പ്

നിങ്ങള്‍ക്ക് എന്ത് ഭക്ഷണം കഴിച്ചാലും വിശപ്പ് അനുഭവപ്പെടുന്നുണ്ടോ? എന്നാല്‍ ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ് എന്നത് തന്നെ കാര്യം. എത്രയൊക്കെ ഭക്ഷണം കഴിച്ചാലും അല്‍പസമയം കഴിയുമ്പോള്‍ വീണ്ടും വിശക്കുന്ന അവസ്ഥയുണ്ടെങ്കില്‍ നിങ്ങളുടെ ദഹന പ്രശ്‌നം വര്‍ദ്ധിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് കൃത്യമായി ചികിത്സിച്ച് ഭേദമാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണം കണ്ടാല്‍ എത്രയൊക്കെ വയറു നിറഞ്ഞിട്ടുണ്ടെങ്കിലും വീണ്ടും കഴിക്കാന്‍ തോന്നുന്നുവെങ്കില്‍ ശ്രദ്ധിക്കണം.

കണ്ണിന് താഴെ കറുത്ത പാടുകള്‍

കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ ഇത്തരത്തിലുള്ള ഒരു ലക്ഷണമാണ്. ഇതും നിങ്ങളില്‍ ദഹനം ശരിയായ രീതിയില്‍ അല്ല നടക്കുന്നത് എന്നതാണ് കാണിക്കുന്നത്. പ്രത്യേകിച്ച് ഇറച്ചി പോലുള്ള ആഹാരങ്ങള്‍ ദഹിച്ചിട്ടില്ല എന്നതിന്റെ ലക്ഷണാണ് കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് സാധാരണായി നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്ന രോഗമാണ്. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളിലുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. സോഡിയത്തിന്റെ അളവ് ശരീരത്തില്‍ കൂടുതലാണ് എന്നതാണ് ഇതിന്റെ അര്‍ത്ഥം. അതുകൊണ്ട് തന്നെ ദഹനത്തിന് നല്ലതു പോലെ സഹായിക്കുന്ന ഭക്ഷണങ്ങള്‍ മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ എന്നതാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യം.

മനം പിരട്ടല്‍ ശ്രദ്ധിക്കണം

പല കാര്യങ്ങള്‍ കൊണ്ടും നമുക്ക് വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. മനം പിരട്ടല്‍ നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. ഭക്ഷണത്തില്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള പലതും ഉണ്ടായിരിക്കും. ഇവയാണ് ഛര്‍ദ്ദിക്കും മനം പിരട്ടലിനും എല്ലാം കാരണമാകുന്നത്. ഇത്തരത്തിലൊരു ലക്ഷണം കണ്ടാല്‍ അത് നിസ്സാരമാക്കി കളയരുത്. ഇ്ത് കൂടുതല്‍ അപകടങ്ങള്‍ ആണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്.

രോഗപ്രതിരോധ ശേഷി കുറയുന്നു

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥയുണ്ടെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇത് ദഹനം കൃത്യമല്ലെങ്കിലും സംഭവിക്കുന്നുണ്ട്. അതിന്റെ ഫലമായാണ് രോഗപ്രതിരോധ ശേഷി കുറയുന്നതും. ഇറച്ചി പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ദഹനം കൃത്യമായി നടക്കാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

അമിത ക്ഷീണം ശ്രദ്ധിക്കണം

അമിത ക്ഷീണം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. എന്നാല്‍ ഇതിന് പിന്നിലെ കാരണം എന്താണെന്നത് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഭക്ഷണം ദഹിക്കാതെ വയറ്റില്‍ തന്നെ കിടക്കുകയാണെങ്കില്‍ അത് അമിത ക്ഷീണത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. നിങ്ങളുടെ എല്ലാ ഊര്‍ജ്ജവം ശരീരം പലപ്പോഴും ദഹന പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. അമിത ക്ഷീണം കൂടുതലാണെങ്കില്‍ അത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

വായ്നാറ്റവും ശരീര ദുര്‍ഗന്ധവും ശ്രദ്ധിക്കണം

പല കാരണങ്ങള്‍ കൊണ്ട് തന്നെ ഇത് സംഭവിക്കാവുന്നതാണ്. എന്നാല്‍ വായ് നാറ്റവും ശരീരദുര്‍ഗന്ധവും നിങ്ങളില്‍ കൂടുകയാണെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. കാരണം നിങ്ങളില്‍ ദഹനം ശരിയായ രീതിയില്‍ നടക്കുന്നില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ദഹനേന്ദ്രിയ വ്യവസ്ഥയും ചര്‍മ്മവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അതുകൊണ്ടാണ് ദഹനം കൃത്യമല്ലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്.

വയറു വീര്‍ത്ത് വരുന്ന അവസ്ഥ

നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികളും ഉണ്ടാവുന്നുണ്ട്. ഇതില്‍ വീര്‍ത്ത് വരുന്ന വയറും നിങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് പലര്‍ക്കും അറിയില്ല. പക്ഷേ നിങ്ങളില്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. ദഹനസംബന്ധമായ പ്രശ്നങ്ങളാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.

വയറു വേദന ശ്രദ്ധിക്കണം

നിങ്ങളില്‍ വയറു വേദന പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം വിട്ടുമാറാത്ത വയറുവേദന പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളും ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ നിങ്ങളില്‍ കൂടുതല്‍ ഉണ്ടാവുന്നതിന് കാണം ദഹന പ്രശ്‌നങ്ങളാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad