Header Ads

  • Breaking News

    പാലക്കാട്ട് ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം; എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു



    പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ആർഎസ്എസ്, എസ്ഡിപിഐ സംഘർഷത്തിൽ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു. എലപ്പുള്ളി പട്ടത്തലച്ചി സ്വദേശി സക്കീർ ഹുസൈനാണ് വെട്ടേറ്റത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം.

    ബൈക്കിലെത്തിയ സംഘമാണ് വെട്ടിപരുക്കേൽപ്പിച്ചത്. നേരത്തെ ബിജെപി
    പ്രവർത്തകനായ സഞ്ജിത്തിനെ വെട്ടിയ കേസിൽ പ്രതിയാണിയാൾ. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. കൈക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ സക്കീർ ഹുസൈനെ കൊയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകരായ സഞ്ജിത്, സുദർശൻ, ഷിജു, ശ്രീജിത്ത് എന്നിവർക്കായി പൊലീസ് അന്വേഷണം തുടങ്ങി. മേഖലയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad