Header Ads

  • Breaking News

    മാടായി ഗ്രാമ പഞ്ചായത്ത്‌ പരിധിയിൽ പാലിക്കേണ്ട നിയന്ത്രണങ്ങൾ


    മാടായി ഗ്രാമപഞ്ചാ യത്ത് കോവിഡ് പോസറ്റിവിറ്റി നിരക്ക് 12.5 %ത്തിലേക്ക് വന്ന  സാഹചര്യത്തില്‍ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു . ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ& ജില്ലാ കലക്ടർ കണ്ണൂരിന്റെ 21/07/21 ലെ DCKNR/4288/2020/DM1 നമ്പർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അതിതീവ്ര വ്യാപനം പ്രതിരോധിക്കുന്നതിനായി നാളെമുതൽ ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ താഴെ കാണിച്ച നിയന്ത്രണങ്ങള്‍ കർശനമായി പാലിക്കേണ്ടതാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

    *▫️നിയന്ത്രണങ്ങൾ*

    ▪️ പൊതുകാര്യാലയങ്ങൾ (പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്പനികൾ, കമ്മീഷനുകൾ ,സ്വയംഭരണ സ്ഥാപനങ്ങൾ) എന്നിവ പരമാവധി 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് കോവിഡ് മാനദണ്ഡപ്രകാരം തുറന്നു പ്രവർത്തിക്കാവുന്നതാണ്.

    ▪️ അവശ്യസാധനങ്ങൾ വിൽപന നടത്തുന്ന കടകള്‍‍( മരുന്ന് ഷോപ്പുകൾ, റേഷന്‍ കടകൾ, പാൽ ,പത്രം, പഴം- പച്ചക്കറി, ബേക്കറി ,കാലിത്തീറ്റ കോഴിത്തീറ്റ, വളർത്തുമൃഗങ്ങൾ പക്ഷികൾക്കുള്ള തീറ്റ വിൽക്കുന്ന കടകൾ, പലചരക്ക്, മത്സ്യം, മാംസം, കള്ള് ഉള്‍‍പ്പെടെ എന്നിവ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ 8 മണി വരെ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.

    ▪️നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, കാർഷികവൃത്തിയോടനുബന്ധിച്ചുള്ള അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന കടകൾ ,വാഹനങ്ങൾ ഉൾപ്പെടെയുള്ള ആവശ്യ സേവനങ്ങളുടെ  റിപ്പയറുകൾ നടത്തുന്ന സ്ഥാപനങ്ങൾ എന്നിവ ശനി, ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കാവുന്നതാണ്.

    ▪️വിവാഹ ആവശ്യങ്ങൾക്കായി തുണിക്കടകൾ സ്വർണ്ണക്കടകൾ ചെരിപ്പുകൾ എന്നിവയും കുട്ടികൾക്കുള്ള ബുക്കുകൾ വിൽക്കുന്ന കടകൾ എന്നിവ വെള്ളിയാഴ്ച ദിവസം മാത്രം രാവിലെ 7:00 മുതൽ 8 മണിവരെ  പ്രവർത്തിക്കാവുന്നതാണ്.

    ▪️ഇലക്ട്രോണിക് ഷോപ്പുകൾ ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന കടകൾ എന്നിവ വെള്ളിയാഴ്ച ദിവസം രാവിലെ 7 മണി മുതൽ 8 മണി വരെ പ്രവർത്തിക്കാവുന്നതാണ്.

    ▪️ഭക്ഷണ വിതരണ ശാലകളിൽ രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെ പാഴ്സലായും  ഹോം ഡെലിവറിയായും ഭക്ഷണ വിതരണം നടത്താവുന്നതാണ്

    ▪️ ബാങ്കുകൾക്ക് ശനി, ഞായർ ഒഴികെ എല്ലാദിവസവും തുറന്ന് പ്രവർത്തിക്കാവുന്നതാണ് 

    ▪️ മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ ഗൃഹപ്രവേശം തുടങ്ങിയവ പോലീസ്, വാർഡ് തല സമിതി എന്നിവരെ അറിയിച്ചശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് 20 അധികം ആൾക്കാർ പങ്കെടുക്കില്ല എന്ന് ഉറപ്പു വരുത്തി നടത്താവുന്നതാണ്, ആയത് കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്

    ▪️ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആളുകള്‍ ടൗണിലേക്ക് പോകാന്‍ പാടില്ല. അവശ്യ സാധനങ്ങള്‍ തങ്ങളുടെ തൊട്ടടുത്ത കടകളി‍ല്‍ നിന്നും വാങ്ങിക്കാന്‍ പൊതു ജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. 

    ▪️ എല്ലാ വിധ പരിക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് നടത്താവുന്നതാണ്. 

    ▪️ പൊതു സ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തു കൂടുന്നതും പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നതും പാടില്ലാത്തതാണ്. ജനങ്ങള്‍ കൂടിച്ചേരുന്ന തരത്തില്‍ നടത്തുന്ന എല്ലാവിധ കായിക വിനോദങ്ങളും നിരോധിച്ചിരിക്കുന്നു.  


    No comments

    Post Top Ad

    Post Bottom Ad