Header Ads

  • Breaking News

    നാട്ടുകാരെ വട്ടം കറക്കിയ ആ കള്ളനെ ഒടുവിൽ പിടികൂടി: അറസ്റ്റിലായത് കളവ് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി



    തി​രൂ​ര്‍

    വീ​ടു​ക​ളി​ലും ഷോ​പ്പു​ക​ളി​ലും മോഷണം പതിവാക്കി, നാട്ടുകാരെ വട്ടം കറക്കിയ കള്ളനെ പോലീസ് പിടികൂടി. വി​വി​ധ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ കൂ​ട്ടാ​യി ആ​ശാ​ന്‍​പ​ടി കാ​ക്ക​ച്ച​ന്റെ പു​ര​ക്ക​ല്‍ സ​ഫ്​​വാ​നെ​യാ​ണ് (30) തി​രൂ​രി​ല്‍​നി​ന്ന് പി​ടി​കൂ​ടി​യ​ത്. തി​രൂ​ര്‍ താ​ഴേ​പ്പാ​ലം വ്യാ​പാ​ര ഭ​വ​ന​ടു​ത്ത് വെ​ച്ച്‌ ക​ണ്ട​തോ​ടെ ഓ​ടി​പ്പോ​വാ​ന്‍ ശ്ര​മി​ച്ച​തി​ല്‍ സം​ശ​യം തോ​ന്നി​യാ​ണ് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​ത്. ഇതോടെയാണ് ഏറെ നാളായിട്ടുള്ള പ്രദേശത്തെ എല്ലാ കളവുകളുടെയും ഉത്തരവാദിത്തം ഇയാൾ ഏറ്റെടുക്കുന്നത്.

    പിടിയിലായ പ്രതിയുടെ കയ്യില്‍​നി​ന്ന്​ ര​ണ്ട് ഫോ​ണും മോ​ഷ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും പി​ടി​ച്ചെ​ടു​ത്തു. തി​രൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു. വീ​ടു​ക​ളി​ലും ഷോ​പ്പു​ക​ളി​ലുമാണ് ഇയാൾ തന്റെ മോ​ഷ​ണങ്ങൾ പതിവാക്കിയിരുന്നത്.

    മലപ്പുറം കോഴിക്കോട് aജില്ലകളിലെ താ​നൂ​ര്‍, ഫ​റൂ​ഖ്, കൊ​ണ്ടോ​ട്ടി, ചേ​വാ​യൂ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട, കാ​ടാ​മ്പുഴ, പ​ന്തീ​ര​ങ്കാ​വ് സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ ക​ള​വു​കേ​സ് നി​ല​വി​ലു​ണ്ട്. മോ​ഷ​ണ​ക്കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട് മൂ​ന്നു​മാ​സം മു​ൻപാണ്​​ കോ​ഴി​ക്കോ​ട് ജ​യി​ലി​ല്‍​ നി​ന്ന്​ ഇയാൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.

    അതേസമയം, ലോക്ഡൗൺ സൃഷ്ടിച്ച പ്രതിസന്ധികൾ മൂലം സംസ്ഥാനത്തെ കളവുകളും, പിടിച്ചു പറിയും കൊലപാതകങ്ങളും അധികരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad