Header Ads

  • Breaking News

    കൊവിഡ് വാക്സിനേഷന്‍ പത്ത് കേന്ദ്രങ്ങളില്‍

    ജില്ലയില്‍ ഇന്ന് (ജൂണ്‍ 11) ന് 40 – 44 പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷനു വേണ്ടി രണ്ട് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഈ കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് ആണ് നല്‍കുക. കൂടാതെ വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18 – 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടര്‍ക്കും, ജോലി / പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നവര്‍ക്കുമായി ഒരു വാക്സിനേഷന്‍ കേന്ദ്രവും പ്രവര്‍ത്തിക്കും. ഈ കേന്ദ്രത്തില്‍ കോവാക്‌സിന്‍ ആണ് നല്‍കുക.
    45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള(1977 ന് മുന്‍പ് ജനിച്ചവര്‍) കൊവിഡ് വാക്സിനേഷനു വേണ്ടി ഏഴ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. മൂന്ന് കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് ആണ് നല്‍കുക. കൂടാതെ നാല് കേന്ദ്രങ്ങളില്‍ കോവാക്‌സിനും നല്‍കുന്നുണ്ട്.


    No comments

    Post Top Ad

    Post Bottom Ad