Header Ads

  • Breaking News

    ലോക്ഡൗണ്‍ മുതലെടുത്ത് വ്യാജവാറ്റ്; മൂന്നംഗസംഘത്തെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു, പ്രതികള്‍ റിമാന്‍ഡിൽ...

    ഏഴോം ചെങ്ങലിലെ കൂവപ്രന്‍ വീട്ടില്‍ കെ.വി.ബിജു(41), മാടായി വണ്ണാംതടത്തെ കാപ്പാടന്‍ വീട്ടില്‍ കെ.പി.വിജേഷ്(34), അതിയടം ശ്രീസ്ഥയിലെ വെള്ളുവളപ്പില്‍ വി.വി.പ്രകാശന്‍(43) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മൂന്നോടെ പരിയാരം എസ് ഐ ഇ.രത്‌നാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ലോക്ഡൗണ്‍ ആയതിനാല്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് മൂന്നംഗസംഘം വാറ്റ് ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.

    പിന്നീട് നിരവധിപേര്‍ക്ക് ഇവിടെ നിന്നും വാറ്റുചാരായം എത്തിച്ചുനല്‍കിയതായും പരാതിയുയര്‍ന്നിരുന്നു.
    മൂന്നരലിറ്റര്‍ വാറ്റുചാരായവും വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. സ്ഥലത്തുനിന്ന് കണ്ടെടുത്ത 120 ലിറ്റര്‍ വാഷ് നശിപ്പിച്ചു.

    പയ്യന്നൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയിഡ് നടത്തിയത്.

    No comments

    Post Top Ad

    Post Bottom Ad