Header Ads

  • Breaking News

    പുല്ലൂക്കരയിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: വിലാപയാത്രയ്ക്കിടെ വ്യാപക ആക്രമണം; സിപിഎം ഓഫിസുകള്‍ക്ക് തീയിട്ടു(വീഡിയോ)

     


    കണ്ണൂര്‍: 

    പാനൂരിനു സമീപം പെരിങ്ങത്തൂരില്‍ കൊല്ലപ്പെട്ട മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹം കൊണ്ടുവരുന്ന വിലാപയാത്രയ്ക്കിടെ മേഖലയില്‍ വ്യാപക ആക്രമണം. സിപിഎം ഓഫിസുകള്‍ക്ക് തീയിടുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. 

    സിപിഎം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസ്, പാനൂര്‍ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, കീഴ്മാടം, കൊച്ചിയങ്ങാടി കടവത്തൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസുകള്‍, പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫിസായ പി കൃഷ്ണപിള്ള സ്മാരക മന്ദിരം എന്നിവയാണ് തീയിട്ടുനശിപ്പിച്ചത്. 

    കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് വിലാപയാത്ര കടന്നുപോയത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.




    No comments

    Post Top Ad

    Post Bottom Ad