Header Ads

  • Breaking News

    സൈബര്‍ പട്രോളിങ് പണി തുടങ്ങി; പോലിസിനെതിരേ ഫേസ്ബുക്കില്‍ കമന്റിട്ടയാള്‍ അറസ്റ്റില്‍




    കണ്ണൂര്‍:
     
    കഴിഞ്ഞ ദിവസമാണ് കേരള പോലിസ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതായി അറിയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ മോശം കമ്മന്റിടുന്നവരെ പിടികൂടാന്‍ പ്രത്യേകം പട്രോളിങ് സേന. പിറ്റേന്ന് തന്നെ യുവാവ് പണി കിട്ടുകയും ചെയ്തു. എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പാണിത്. കോഴിക്കോട് പയമ്പ്ര ഗോവിന്ദപുരിയില്‍ പ്രജിലേഷി(34)നെയാണ് ചെവ്വായൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കൊവിഡ് പരിശോധനയുടെ മറവില്‍ പോലിസിനെതിരെയാണ് കമ്മന്റിട്ടത്. ‘പോലിസിനെ ഒന്നും ചെയ്യരുത്. അവന്റെ മക്കള്‍ പുറത്തിറങ്ങും. വണ്ടി കയറ്റി കൊല്ലണം. 

    അവനൊക്കെ പിടിച്ചു പറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക. അതല്ലാതെ യാതൊരു വഴിയും ഇല്ല’ എന്നാണ് പ്രജിലേഷിന്റെ കമ്മന്റ്. കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന പോലിസ് മേധാവി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് തയ്യല്‍ മൈഷീന്‍ റിപ്പയറിങ് ജോലിക്കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്. കമ്മന്റിനു ലൈക്ക് ചെയ്ത ഏഴുപേര്‍ക്കെതിരേ കേസെടുക്കാനും നിര്‍ദേശമുണ്ട്. ഇവരെയും പോലിസ് കണ്ടെത്തിയതായാണു വിവരം. കേരള പോലിസ് ആക്റ്റ് 120(ഒ) 117(സി), ഐപിസി 153, 189, 506(1) എന്നീ വകുപ്പുകള്‍ ചുമത്തിയെ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും. 

    അറസ്റ്റ് ചെയ്യാന്‍ പയമ്പ്രയിലെ വീട്ടിലെത്തിയെങ്കില്‍ യുവാവ് നേരിട്ട് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ദേഷ്യത്തിലാണ് അത്തരത്തില്‍ ഒരു പോസ്റ്റിട്ടതെന്നും അറിവുകേടായി കണക്കാക്കി ക്ഷമിക്കണമെന്നും പറഞ്ഞ് മാപ്പപേക്ഷിച്ചെങ്കിലും പോലിസ് വിട്ടില്ല. പുതുതായി ഏര്‍പ്പെടുത്തിയ സൈബര്‍ പട്രോളിങിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവിന്റെ കമ്മന്റ് ശ്രദ്ധയില്‍പെട്ടത്. സൈബര്‍ വിങ് വിവരം പോലിസ് മേധാവിയെ അറിയിച്ചതോടെയാണ് ഡിജിപി കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ ചെവ്വായൂര്‍ പോലിസിന് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു.

     ചെവ്വായൂര്‍ സിഐ സി വിജയകുമാരന്‍, എസ്ഐമാരായ രഘു, സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇത്തരത്തില്‍ പോലിസിനെ സോഷ്യല്‍മീഡിയയില്‍ തെറിവിളിക്കുന്നവര്‍ ഇനിയൊന്ന് ശ്രദ്ധിച്ചാല്‍ അവരവര്‍ക്കു നല്ലത്.

    No comments

    Post Top Ad

    Post Bottom Ad